Entertainment

വരുൺ മണിയൻ എന്ന നിർമ്മാതാവുമായി വിവാഹ നിശ്ചയം, ചിമ്പുവുമായുള്ള പ്രണയം, തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഈ ഭയം കൊണ്ട്|Engagement to producer Varun Maniyan, romance with Chimbu, Trisha still single because of this fear.?

മലയാളി പ്രേക്ഷകർക്കും വളരെയധികം പ്രിയപ്പെട്ട ഒരു അന്യഭാഷ നടിയാണ് തൃഷ. പൊന്നിയൻ സെൽവത്തിലൂടെ വീണ്ടും തൃഷയുടെ സൗന്ദര്യം വളരെയധികം വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും തൃഷ ഏകാന്തജീവിതമാണ് നയിക്കുന്നത്. എന്തുകൊണ്ടാണ് 40 കളിൽ നിന്നിട്ടും ഇപ്പോഴും വിവാഹ ജീവിതത്തെ കുറിച്ച് തൃഷ ചിന്തിക്കാത്തത് എന്ന് പ്രേക്ഷകർ എപ്പോഴും ചോദിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അപ്പോഴൊന്നും അതിന് വ്യക്തമായ മറുപടി നടിയിൽ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഒരിക്കൽ വിവാഹനിശ്ചയം വരെ എത്തിയതായിരുന്നു തൃഷയുടെ ജീവിതം.

കുറച്ചു വർഷങ്ങൾക്കു മുൻപ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ ബന്ധം വിവാഹത്തിൽ എത്തുന്നതിനു മുൻപേ തന്നെ മുടങ്ങി പോവുകയായിരുന്നു ചെയ്തത്. വരുൺ മണിയൻ എന്ന നിർമ്മാതാവും ആയിട്ടായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇന്ത്യയിലെ നിരവധി പ്രമുഖർ എത്തിയ ഒരു ചടങ്ങ് കൂടിയായിരുന്നു ഇത്. വിവാഹനിശ്ചയിച്ചടങ്ങുകളിൽ വളരെ ആഡംബരവും നിറഞ്ഞ നിന്നിരുന്നു. എന്നാൽ പിന്നീട് തൃഷയും വരുണും തമ്മിൽ വേർപിരിയുകയായിരുന്നു ചെയ്തത്. എന്താണ് സംഭവിച്ചത് എന്നത് നടിയ്ക്ക് മാത്രമാണ് അറിയുന്നത്. പിന്നീട് തൃഷ ചിമ്പുവുമായി പ്രണയത്തിലാവുകയും ചെയ്തു. കുട്ടിക്കാലം മുതൽ തന്നെ ഇവർ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ ഒന്നും തന്നെ ഇവർ കൃത്യമായ മറുപടി നൽകിയിട്ടില്ല.

തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു തൃഷ അതിനു നൽകിയ മറുപടി. ഇപ്പോൾ തൃഷ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാൽ എന്തെങ്കിലും കാരണം കൊണ്ട് ആ ബന്ധം വിവാഹമോചനത്തിൽ എത്തുമോ എന്ന ഭയമാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നത് എന്നാണ് തൃഷ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. വിവാഹം കഴിക്കുന്ന ആഗ്രഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാം തന്നെ മനസ്സിലേക്ക് വരുന്നത് തന്റെ തന്നെ സുഹൃത്തുക്കളിൽ ചിലർ വിവാഹം കഴിച്ച് വേർപിരിഞ്ഞ കാര്യത്തെ കുറിച്ചാണ്.
Story Highlights: Engagement to producer Varun Maniyan, romance with Chimbu, Trisha still single because of this fear.?

വരുൺ മണിയൻ എന്ന നിർമ്മാതാവുമായി വിവാഹ നിശ്ചയം, ചിമ്പുവുമായുള്ള പ്രണയം, തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഈ ഭയം കൊണ്ട്|Engagement to producer Varun Maniyan, romance with Chimbu, Trisha still single because of this fear.?

Most Popular

To Top