Entertainment

ത്രസിപ്പിക്കുന്ന ബോൾഡ് ലുക്കിൽ എസ്തർ. കിടിലൻ ലുക്ക്‌ എന്ന് പ്രേക്ഷകർ |Esther in a stunning bold look. The audience said it was a cool look

ത്രസിപ്പിക്കുന്ന ബോൾഡ് ലുക്കിൽ എസ്തർ. കിടിലൻ ലുക്ക്‌ എന്ന് പ്രേക്ഷകർ |Esther in a stunning bold look. The audience said it was a cool look

ബാലതാരമായി സിനിമയിലേക്ക് വന്ന് എത്തിയ താരമാണ് എസ്തേർ അനിൽ. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. മോഹൻലാലിനോടൊപ്പം അഭിനയിച്ച ദൃശ്യം എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് നേടി കൊടുത്തിരുന്നത്. ജയസൂര്യ നായകൻ ആയ നല്ലവനെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്. നല്ലവന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അന്യഭാഷകളിലും ഈ കഥാപാത്രം താരത്തെ തന്നെയാണ് തേടിയെത്തിയിരുന്നത്. കുറച്ചു കാലങ്ങളായി സിനിമയിൽ നിന്നും ഒക്കെ ഒരു വലിയ ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം ആരാധകർ നിരവധിയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളുടെയും മറ്റും ഭാഗമായും താരം എത്താറുണ്ട്. ഈ ഫോട്ടോഷൂട്ടുകൾ ഒക്കെ വളരെ വേഗമാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഒരു ഫോട്ടോ ഷൂട്ടിന് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായാണ് ഈ ഫോട്ടോ ഷൂട്ടിൽ താരം എത്തിയിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് ചിത്രം ആരാധകർ നിമിഷം നേരം കൊണ്ട് തന്നെ വൈറലാക്കി മാറ്റുകയും ചെയ്തിരുന്നു. താരത്തിന്റെ ഈ ചിത്രം കണ്ട് നല്ല ഭംഗിയുണ്ട് എന്ന് ആണ് ആരാധകർ കമന്റ് ചെയ്യുന്നത്. അല്പം ബോൾഡ് ലുക്കിലാണ് ഈ ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ സമിശ്രമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സിനിമയില്ലാത്തതു കൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യുന്നത് എന്നും ചിലർ കമന്റ് ചെയ്ത് ചോദിക്കുന്നുണ്ട്. എന്നാൽ അത്തരം കമന്റുകൾക്കൊക്കെ അർഹിക്കുന്ന അവഗണന തന്നെയാണ് താരം നൽകുന്നത്. അത്തരം കമന്റുകൾ ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല എന്നതാണ് സത്യം.
Story Highlights: Esther in a stunning bold look. The audience said it was a cool look

Most Popular

To Top