Entertainment

വ്യത്യസ്തമായ ഏലം കണ്ടു അമ്പരന്ന് എസ്തറും കുടുംബവും. ഏലത്തിന്റെ പ്രേത്യേകത ഇതാണ്.|Esther and her family were amazed to see different cardamoms. This is the uniqueness of cardamom.|

വ്യത്യസ്തമായ ഏലം കണ്ടു അമ്പരന്ന് എസ്തറും കുടുംബവും. ഏലത്തിന്റെ പ്രേത്യേകത ഇതാണ്.|Esther and her family were amazed to see different cardamoms. This is the uniqueness of cardamom.|

നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് ആദ്യപാഠങ്ങൾ തുടങ്ങി ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നിൽക്കുകയാണ് എസ്തർ എന്ന താരം. ഒരു ബാലതാരമെന്ന നിലയിൽ ആയിരുന്നു എസ്തർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മികച്ച ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്. ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു ബാലതാരമാണ് എസ്സതർ അനിൽ. താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. ഇനി ഒരു നായികയായി അരങ്ങേറ്റം നടത്തുവാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വയനാട് സ്വദേശി കൂടിയാണ് എസ്തർ.

എസ്തറിന്റെ വീട്ടിലെ ഏലച്ചെടിയുടെ ഒരു അത്ഭുത കാഴ്ചയാണ് ഇപ്പോൾ വയനാട്ടിലെ വീട്ടിൽ കാണാൻ സാധിക്കുന്നത്. സാധാരണ ഏലച്ചെടിയുടെ താഴെ വേരോടു ചേർന്നാണ് ഏലയ്ക്ക ഉണ്ടാകാറുള്ളത്. എന്നാൽ ഇവിടെ എസ്തറിന്റെ വീട്ടിൽ സംഭവിച്ചത് പതിവ് തെറ്റിച്ച രീതിയിലാണ്. ഏലയ്ക്കയുടെ അഗ്രഭാഗത്തെ തണ്ടിൽ ആയാണ് ഏലക്ക ഉണ്ടായിട്ടുള്ളത്. കോവിഡ് സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പല താരങ്ങളും തങ്ങളുടെ വീട്ടിൽ രസകരമായ പല കാര്യങ്ങളും ചെയ്തിരുന്നു. ചിലർ കൃഷിയായിരുന്നു അന്ന് ചെയ്തിരുന്നത്. അത്തരത്തിലാണ് എസ്തറും കുടുംബവും വീട്ടിൽ ഏല കൃഷി തുടങ്ങിയത്.

വയനാട് വീട്ടിൽ 300 തൈകളായിരുന്നു നട്ടുപിടിപ്പിച്ചത്. സഹായത്തിന് അച്ഛനൊപ്പം മകനും കൂടി. അപൂർവമായി കണ്ട ഈ കാഴ്ച എങ്ങനെയാണെന്ന് തനിക്കും അറിയില്ലെന്നാണ് എസ്തറിന്റെ അച്ഛനായ അനിൽ പറയുന്നത്. തണ്ടിന്റെ അഗ്രത്തിൽ പൂക്കൾ വന്നു തുടങ്ങിയപ്പോൾ ഇതാരോ കൃത്രിമമായി അവിടെ വെച്ചതാണോ എന്ന് പോലും തങ്ങൾ സംശയിച്ചിരുന്നു. പക്ഷേ കുറച്ചു കാലങ്ങൾക്കു ശേഷം കായ്കൾ വന്നപ്പോഴാണ് അങ്ങനെയല്ല എന്ന് മനസ്സിലായത്. ചിത്രങ്ങൾ വയനാട്ടിലെ ചില ഏലം കർഷകരുമായി പങ്കുവെച്ചപ്പോൾ അത് വളരെ അപൂർവമായ സംഭവമാണെന്ന് അവർ പറഞ്ഞു എന്നും ആനിൽ പറയുന്നുണ്ടായിരുന്നു.

എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരു പക്ഷേ ഇവർ വാങ്ങിയ തൈകളുടെ എന്തെങ്കിലും പ്രത്യേകത ആയിരിക്കാം എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്.
Story Highlights:Esther and her family were amazed to see different cardamoms. This is the uniqueness of cardamom.

Most Popular

To Top