Entertainment

തിരുമ്പി വന്തിട്ടേന്ന് സൊല്ല്..! ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ഓളം തീർത്ത് എസ്തർ!

ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ബാലതാരമായിരുന്നു എസ്തർ അനിൽ.

പിന്നീട് ബാലതാരമായി ഒരുപിടി ചിത്രങ്ങളിൽ താരം അണിനിരന്നിരുന്നു. നല്ലവൻ, സകുടുംബം ശ്യാമള, ദൃശ്യം, ഒരു നാൾ വരും, കൊക്ക്ടൈയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

ഏറ്റവും അവസാനം പുറത്തിറങ്ങിയ ദൃശ്യം ടു എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ മലയാളം ചിത്രം. അതിനുശേഷം സിനിമയിൽ നിന്നും ഒക്കെ ഒരു ഇടവേള എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ചില മോഡലിംഗ് ചെയ്യുന്നുണ്ട്. മോഡലിംഗ് ഭാഗമായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കോക്കെ വലിയ ജനപ്രീതി ആണ് ലഭിക്കാറുള്ളത്. ചില ചിത്രങ്ങളൊക്കെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്.

ഇപ്പോൾ വീണ്ടും കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വ്യത്യസ്ത ലുക്കിൽ ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഈ ഫോട്ടോയിൽ കാണാൻ സാധിച്ചിരിക്കുന്നത്.

ഒരു പ്രത്യേകമായ പ്രിന്റിൽ ഉള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വ്യത്യസ്ത ആറ്റിട്യൂടിലുള്ള ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ആരാധകരെല്ലാം മികച്ച പ്രതികരണങ്ങളാണ് താരത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.

താരത്തെ മിസ്സ് ചെയ്തു എന്ന് പോലും പറയുന്നവർ നിരവധിയാണ്. ദൃശ്യം ടു എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. കൂടുതലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഗ്ലാമർ രീതിയിലുള്ളതാണ്.

Most Popular

To Top