രശ്മിക പോലും ഈ നൃത്തത്തിനു മുന്നിൽ തോറ്റു പോകും. അത്രയ്ക്കും കിടിലൻ.!!

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയ ചിത്രമായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പയെന്ന ചിത്രം.

ചിത്രത്തിൽ ഫഹദ് ഫാസിലും പ്രതിനായക വേഷത്തിലെത്തിയത് കൊണ്ട് തന്നെ ചിത്രത്തിലെ സ്വീകാര്യത മലയാളികൾക്കിടയിലും വളരെ വലുതായിരുന്നു. ചിത്രത്തിൽ ഒരു ഐറ്റം ഡാൻസിൽ മാത്രമായിരുന്നു സമാന്ത എത്തിയിരുന്നത്.. എങ്കിലും ആ ഗാനം വളരെയധികം ഹിറ്റായി മാറിയിരുന്നു.

രശ്മിക മന്ദനയുടെ സ്വാമി സ്വാമി എന്ന ഗാനം വളരെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഈ ഗാനത്തിന് ചുവടു വച്ച് എത്തിയ പുതിയൊരു നർത്തകിയാണ്. രശ്മിക പോലും മാറിനിൽക്കുന്നത്ര മികച്ച ചുവടുകളുമായി ആണ് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ ഒരു നൃത്തം വൈറലായി മാറുകയും ചെയ്തു. എത്ര മികച്ച രീതിയിലാണ് ഇവർ ഈ ഗാനത്തിന് ചുവടു വെയ്ക്കുന്നതെന്നാണ് ആരാധകർ എല്ലാം ചോദിച്ചു കൊണ്ടിരിക്കുന്നത്.

പ്രായമായ ഒരു സ്ത്രീയാണ് ഈ നൃത്തത്തിന് ചുവടുവെയ്ക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈയൊരു പെർഫോമൻസ് കാണുകയാണെങ്കിൽ രശ്മിക പോലും കൈയ്യടിച്ചു പോകും എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകൾ. ഇതിനോടകം തന്നെ ഇവർ ഒരു താരമായി മാറിയെന്നതാണ് സത്യം.

Leave a Comment

Your email address will not be published.

Scroll to Top