Entertainment

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത വസ്തുതകൾ.|Facts that not many people know about the film Tenkashipatnam.

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത വസ്തുതകൾ.|Facts that not many people know about the film Tenkashipatnam.

മലയാള സിനിമയിൽ വലിയൊരു കളക്ഷൻ റെക്കോർഡ് തന്നെ സൃഷ്ടിച്ച ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം എന്ന ചിത്രം. അതുവരെയുള്ള സുരേഷ് ഗോപി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് സുരേഷ് ഗോപി എന്ന നടനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. ഇതാണ് ചിത്രത്തിന്റെ പ്രത്യേകതകളായി പ്രേക്ഷകർ കാണുന്നതും. മാസ് ഡയലോഗുകൾ മാത്രം പറഞ്ഞു ആക്ഷൻ രംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന സുരേഷ് ഗോപി ഒരു ഹാസ്യതാരം എന്ന തരത്തിൽ തന്നെയായിരുന്നു ഈ ചിത്രത്തിൽ എത്തിച്ചിരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ മാറ്റം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അക്കാലത്ത് സുരേഷ് ഗോപിയെ പോലെ ഒരു മാസ്സ് നായകൻ ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചിലർക്ക് ഇപ്പോഴും അറിയാത്ത ഒരു കാര്യം കൂടിയാണ് ചിത്രം ഹിറ്റ് ആയിരുന്നു എന്നത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് എന്ന ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

അത് വരെയുള്ള സകലകളക്ഷൻ റെക്കോർഡും തകർത്ത മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായ കോമഡി എന്റെർറ്റൈൻർ തെങ്കാശിപട്ടണം റിലീസ് ആയിട്ട് 20 വർഷം തികയുന്നു. 180ആം ദിവസം 4 Aക്ലാസ്സ്‌ സെന്ററുകളിൽ റെഗുലർ ഷോ കളിച്ച ആദ്യമലയാളചിത്രം. റിലീസ് ചെയ്ത 29 സെന്ററിൽ 20കളിലും 100 ദിവസം പിന്നിട്ടു തെങ്കാശിപട്ടണം ഇട്ട റെക്കോർഡ് തകർക്കുന്നത് 2013ൽ ഇറങ്ങിയ ദൃശ്യം. തിരുവനന്തപുരം, എറണാകുളം,കൊല്ലം തുടങ്ങിയ മെയിൻ സിറ്റികളിൽ എല്ലാം സെന്റർ റെക്കോർഡ്.കാലിക്കറ്റ്‌ ഡേവിസൻ തീയേറ്ററിലും തെങ്കാശിപട്ടണം റെക്കോർഡ് ഇട്ടു. ബി, സി സെന്ററുകളിൽ അടക്കം 250 ദിവസത്തിന് മുകളിൽ ഗംഭീരറണ്ണിംഗ് പോയി

ഇപ്പളും തെങ്കാശിപട്ടണം ഇൻഡസ്ട്രിയൽ ഹിറ്റാണ് അത് വരെയുള്ള സിനിമകളിൽ റെക്കോർഡ് വിജയം ആണെന്ന് പറയുമ്പോൾ പോലും നെറ്റിചുളിച്ചു കൊണ്ട് തെങ്കാശിപട്ടണം ഇൻഡസ്ട്രിയൽ ഹിറ്റാണോ ഇത്രേം നാള് ഒരിടത്തും കേട്ടില്ലല്ലോ എന്നൊക്കെ പറയുന്നവരും ഉണ്ട്.അങ്ങനുള്ളവർ മനസ്സിലാക്കേണ്ട കാര്യം അങ്ങനെ കേട്ടു എന്ന് പറയപ്പെടുന്ന പല ഓൺലൈൻ ലിസ്റ്റുകളും. ശരിയല്ല. 2016 ടൈമിലാണ് കൂടുതൽ പേരും ഓൺലൈനിൽ സജീവം ആകുന്നത് ആ ടൈമിലാണ് മോളിവുഡിലെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ലിസ്റ്റ് imdb,സ്നേഹസല്ലാപം,വിക്കിപീഡിയയിൽ ഒക്കെ വരുന്നത്. പലരും അതൊക്കെ സത്യമാണെന്നു കരുതി അതിന്റെ വിശ്വസ്ഥത ആരും തിരക്കിയില്ല എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ റിപ്പോർട്ട്‌ ഒക്കെ ഉണ്ടാക്കിയതെന്നോ ആരും അന്വേഷിച്ചില്ല. ഈ വക സൈറ്റുകളിൽ ഒക്കെ അക്കൗണ്ട് ഉള്ള ആർക്ക് വേണേലും ഇതൊക്കെ ഉണ്ടാക്കാം എന്നുള്ള കാര്യം പോലും പലർക്കും അറിയില്ല. ഈ സൈറ്റുകൾ ബേസ് ചെയ്തു പല യൂട്യൂബ് ചാനലുകളിലും ഇതേ ലിസ്റ്റുകൾ വന്നു.

2000ലോ 90കളിലോ ഇറങ്ങിയ ഒരു സിനിമയുടെ വിജയം തീരുമാനിക്കുന്നത് 2015നു ശേഷം വന്ന കുറെ ഓൺലൈൻ റിപ്പോർട്ടുകൾ അല്ല അതാത് സിനിമകൾ ഇറങ്ങിയ കാലഘട്ടത്തിൽ വന്ന ഫിലിം മാഗസിനുകൾക്കാണ് അതിനേക്കാൾ കൂടുതൽ വിശ്വസ്ഥത. ആ കാലഘട്ടത്തിലെ സകല മാഗസിനുകളും അംഗീകരിച്ച ഒന്ന് തന്നെയാണ് തെങ്കാശിപട്ടണത്തിന്റെ റെക്കോർഡ് വിജയം. റണ്ണിംഗ് നോക്കിയാലും സെന്റർ ഗ്രോസ്സ് നോക്കിയാലും നൂറാം ദിന സ്റ്റാറ്റസ് നോക്കിയാലും മനസ്സിലാകും തെങ്കാശിപട്ടണം അതുവരെയുള്ള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയം ആണെന്ന്.
Story Highlights: Facts that not many people know about the film Tenkashipatnam.

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത വസ്തുതകൾ.|Facts that not many people know about the film Tenkashipatnam.
To Top