നസറിയ്ക്ക് മുൻപേ ഫഹദിന് ഒരു പ്രണയം ഉണ്ടായിരുന്നു.! തുറന്നു പറഞ്ഞു ഫഹദ് |Fahad had a love interest before Nasriya!

നസറിയ്ക്ക് മുൻപേ ഫഹദിന് ഒരു പ്രണയം ഉണ്ടായിരുന്നു.! തുറന്നു പറഞ്ഞു ഫഹദ് |Fahad had a love interest before Nasriya!

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള നസ്രിയ എടുത്തിരുന്നു എങ്കിലും കുറച്ചു കാലങ്ങൾക്ക് ശേഷം സിനിമയിലേക്ക് തന്നെ മടങ്ങി വരികയും ചെയ്തു. അഞ്ജലി മേനോൻ ഒരുക്കിയ കൂടെ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ബാലതാരമായും നായികയായി ഒക്കെ തിളങ്ങി നിന്ന താരം ഇപ്പോൾ തെലുങ്ക് ചിത്രത്തിലൂടെയും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു ചെയ്തത്.

ഫഹദു നസ്രിയയും തമ്മിൽ പ്രണയത്തിലാവുന്നത്. ഇവരുടെ പ്രണയം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഇരുവർക്കും ആരാധകർ നിരവധിയാണ്. ഇവരുടെ നല്ല നിമിഷങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ആരാധകർ ഉള്ള ഒരു നടനാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്. നസ്രിയയുടെ വിവാഹത്തിന് മുൻപുള്ള അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മാതൃത്വം, പ്രണയം തുടങ്ങിയ കാരണങ്ങൾ കൊണ്ട് തനിക്ക് സ്ത്രീകളെ ഒരുപാട് ഇഷ്ടമാണെന്നും തനിക്ക് ഇഷ്ടമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു എന്നുമാണ് ഫഹദ് പറയുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും അവളുടെ കല്യാണം ഒക്കെ ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാകും എന്നും ഒക്കെ ആയിരുന്നു ഫഹദ് കൂട്ടിച്ചേർത്തത്.

അതോടൊപ്പം തന്നെ അകം എന്ന സിനിമ ചെയ്തത് ഒരു വനിത സംവിധായകക്കൊപ്പമാണ് എന്നും. അത് ഒരുപാട് എൻജോയ് ചെയ്താണ് താൻ ചെയ്തത് എന്നും അതൊരു പ്രത്യേക അനുഭവമായിരുന്നു എന്നും ഒക്കെ തന്നെ പറഞ്ഞിരുന്നു. ടാലന്റ് ഉള്ള ആളാണ് ആ സംവിധായിക എന്നായിരുന്നു ഫഹദ് കൂട്ടി ചേർത്തത്. ഫഹദ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എങ്കിൽപോലും നസറിയ ഫഹദിന്റെ വിശേഷങ്ങൾ കൂടി ആരാധകരെ അറിയിക്കാറുണ്ട്.
Story Highlights: Fahad had a love interest before Nasriya