Entertainment

ശോഭന, ഉർവശി, രേവതി, പണ്ട് ആക്ടിംഗ് ടാലെന്റിൽ ഇവരുടെ പേരായിരുന്നുവെങ്കിൽ ഇപ്പോൾ ആ സ്ഥാനത്തേക്കാണ് സ്വാസിക മാറ്റപ്പെട്ടിരിക്കുന്നത്.|Fan boy talkes Swasika Vijay is very talented actress

ശോഭന, ഉർവശി, രേവതി, പണ്ട് ആക്ടിംഗ് ടാലെന്റിൽ ഇവരുടെ പേരായിരുന്നുവെങ്കിൽ ഇപ്പോൾ ആ സ്ഥാനത്തേക്കാണ് സ്വാസിക മാറ്റപ്പെട്ടിരിക്കുന്നത്.|Fan boy talkes Swasika Vijay is very talented actress

സിദ്ധാർദ് ഭരതൻ ഒരുക്കിയ ചതുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് സ്വാസിക വിജയ്. ഇതിനുമുമ്പ് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ ഒക്കെ എത്തിയിട്ടുണ്ട് എങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ആദ്യമായിയാണ് സ്വാസികയെ കാണാൻ സാധിക്കുന്നത് എന്നതാണ് സത്യം. അതും വളരെ മികച്ച പ്രകടനത്തോടെ തന്നെ. ഈ ചിത്രം വളരെ വേഗമാണ് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തത്. ചതുരം എന്ന ചിത്രം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ പേരിൽ സ്വാസിക ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിമർശിച്ചവർ പോലും ഒരേ രീതിയിൽ സമ്മതിച്ച കാര്യമായിരുന്നു ചിത്രത്തിലെ സ്വാസികയുടെ പ്രകടനം എന്നത്. ആർക്കും മറക്കാൻ പറ്റാത്ത അതിമനോഹരമായ ഒരു പ്രകടനം തന്നെയാണ് ചിത്രത്തിൽ സ്വാസിക കാഴ്ചവച്ചത്. സ്വാസികയെ വിമർശിച്ചവർ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. കഥാപാത്രമായി അവിശ്വസനീയമായ പ്രകടനം തന്നെയാണ് സ്വാസിക കാഴ്ചവെച്ചത്. ഇപ്പോൾ സ്വാസികയെ കുറിച്ച് സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഈ കുറിപ്പ് നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു.. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

പണ്ടൊക്കെ മലയാളത്തിൽ ഇഷ്ടനടി ആരെന്നു ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങൾ പറയാനുണ്ടായിരുന്നു. ശോഭന, ഉർവശി, രേവതി… etc അങ്ങനെ. എന്നാൽ ഇന്ന് ഇതേ ചോദ്യത്തിന് ഞാൻ ആലോചിക്കുമ്പോൾ എനിക്കും ഉത്തരം പറയാൻ ഒരാളില്ല. സൗന്ദര്യം നോക്കി പലരുടെയും പേരുകൾ കേൾക്കാമെങ്കിലും ആക്ടിങ് ടാലെന്റ് നോക്കുമ്പോ അങ്ങനെ പേരുകളില്ല. എന്നാൽ ഈയടുത്ത് ഒരു സിനിമ/പെർഫോമൻസ് കണ്ടിട്ട് ഒരു നടിയോട് ഇഷ്ടം തോന്നിയത്, ചതുര’ത്തിലെ സ്വാസികയോടാണ്.
സെലെന’ എന്ന കഥാപാത്രമായി അതിഗംഭീര പെർഫോമൻസ് ആണ് അവരുടേത് ..അതിന്റെ നല്ലൊരു ക്രെഡിറ്റ്‌ ഡയറക്ടർ സിദ്ധാർത്ഥിനും കൊടുക്കണം. ചിത്രം കാണാത്ത പലരും erotic എന്ന രീതിയിൽ മാത്രം ഈ പടത്തെയും അതിന്റെ പോസ്റ്റുകളെയും സ്മൈലി ഇടുന്നത് കണ്ടിട്ടുണ്ട്.

എന്നാൽ ott റിലീസിന് ശേഷം കൂടുതൽ audience കാണുമ്പോ തീർച്ചയായും സ്വാസിക appreciate ചെയ്യപ്പെടും തീർച്ച. മികച്ച റോളുകൾ ചെയ്യാനുള്ള talent ഉണ്ട്. പക്ഷേ ഇനി അവരെ തേടി ചെല്ലുന്ന characters ആണ് അതിന് വഴിയൊരുക്കേണ്ടത്.
Story Highlights: Fan boy talkes Swasika Vijay is very talented actress

ശോഭന, ഉർവശി, രേവതി, പണ്ട് ആക്ടിംഗ് ടാലെന്റിൽ ഇവരുടെ പേരായിരുന്നുവെങ്കിൽ ഇപ്പോൾ ആ സ്ഥാനത്തേക്കാണ് സ്വാസിക മാറ്റപ്പെട്ടിരിക്കുന്നത്.|Fan boy talkes Swasika Vijay is very talented actress
To Top