Entertainment

“മലയാള സിനിമയിൽ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആർദ്രത അന്നവൻ തിരിച്ചറിഞ്ഞു” – ലിജോ മോഹൻലാൽ കൂട്ടുകെട്ടിനെ കുറിച്ച് ആരാധകൻ |
Fan talkes about Lijo Jose Palliseri and Mohanlal

“മലയാള സിനിമയിൽ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആർദ്രത അന്നവൻ തിരിച്ചറിഞ്ഞു” – ലിജോ മോഹൻലാൽ കൂട്ടുകെട്ടിനെ കുറിച്ച് ആരാധകൻ |
Fan talkes about Lijo Jose Palliseri and Mohanlal

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാലാണ് നായകൻ എന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കുന്ന നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു മോഹൻലാലിനൊപ്പം ഒരു ചിത്രം ഉണ്ടായിരുന്നു. ലിജോ ജോസ് പല്ലിശേരി അറിയിച്ചിരുന്ന ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.

ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ കണ്ടതോടെ ആരാധകരും വലിയ ആവേശത്തിലായി എന്നതാണ് സത്യം. ലിജോ ജോസും മോഹൻലാലും ഒരുമിക്കുകയാണെങ്കിൽ പിറക്കാൻ പോകുന്നത് ഒരു മികച്ച ചിത്രമായിരിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ചിത്രത്തിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ അറിയിച്ചത്. ഇപ്പോൾ ഇതാ ഇതിനെക്കുറിച്ച് സിനി ഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ എത്തിയ കുറിപ്പാണ് ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പ് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. ഒരാൾ പറയുന്നതായി ആണ് ഈ കുറിപ്പ് പോകുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

1986 ൽ രാജാവിന്റെ മകനിലൂടെ മലയാള സിനിമയിൽ ഒരു താരരാജാവുണ്ടായി .ഇയാളിൽ മലയാള സിനിമയുടെ ഇടതു വശം ചെരിഞ്ഞു പോകുമെന്ന് പോലും ബോധ്യമില്ലാത്ത ഒരുയർച്ച.സിനിമാകൊട്ടകങ്ങൾ ആവേശം തീർത്ത ആ നാളിൽ തന്റെ അപ്പനോടൊപ്പം ഒരു കൊച്ചു പയ്യൻ സിനിമ കാണാനെത്തി. മലയാള സിനിമയിൽ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആർദ്രത അന്നവൻ തിരിച്ചറിഞ്ഞു. അതൊരു തുടക്കമായിരുന്നു. താളവട്ടം,ദശരഥം,നാടോടിക്കാറ്റ്,തൂവാനത്തുമ്പികൾ,കിലുക്കം,ദേവാസുരം,കിരീടം,കമലദളം,സ്പടികം,വാനപ്രസ്ഥം,ഭരതം,തന്മാത്ര,ദൃശ്യം,ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ അദേഹം ഇന്നും മലയാളിയെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. ബാലഗോപാലനായും സേതുവായും മംഗലശ്ശേരി നീലകണ്‌ഠനായും ആറാം തമ്പുരാനായും ആടുതോമയായും ജോർജ് കുട്ടിയായും അയാൾ ആടി തിമിർത്തു. മറ്റൊരാൾക്ക് ചെയ്തു തീർക്കാൻ സാധിക്കാത്തത്ര മനോഹരമായി മോഹൻലാൽ എന്ന നടൻ വളർന്നു കൊണ്ടിരുന്നു.പ്രണയവും പരാജയവും പകയും നിസ്സഹായതയും സന്തോഷവും തുടങ്ങി സകല രസഭാവങ്ങളും അദ്ദേഹത്തിന് സ്വന്തമായിരുന്നു.

ഒരു സിനിമയിൽ പോലും അയ്യോ മോഹൻലാൽ ഇതിൽ വേണ്ടായിരുന്നു എന്ന് പ്രേക്ഷകർ പറഞ്ഞിട്ടില്ല.പകരം വെക്കലുകൾക്ക് സ്ഥാനമില്ലാത്ത The complete actor ആയി മോഹൻലാൽ വളർന്നു. ആ 12 വയസുകാരൻ വളർന്നു വലുതായി ഇന്ന് കേരളത്തിലെ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രതിഭാസമായി മാറി.2010 ൽ നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡും ആമേനും അങ്കമാലി ഡയറീസും ഈ മ യൗവും ജെല്ലികെട്ടും ചുരുളിയും കടന്നെത്തി നിൽക്കുന്നു.ഒരുപക്ഷെ സാധാരണ മലയാളിക്ക് ലിജോ ഇന്നും കുരുക്കഴിയാത്ത ഒരു ചുരുളിയാണ്.”നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ പോത്തിനെ ഓടിച്ച് അവൻ ഓസ്കാർ വരെ എത്തി”. അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കാൻ പോകുകയാണ്.പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച ഈ നല്ല നാളിൽ ആകാംക്ഷയുടെ ആർപ്പു വിളിയിൽ ഞങ്ങളും പങ്കുചേരുന്നു.ആവേശ തിരമാല കൂടുതൽ ഉയരത്തിൽ അടിച്ചുയരുമ്പോൾ പിന്നാമ്പുറ കാഴ്ചകൾക്കായി നിങ്ങൾ കാത്തിരിക്കുക
Story Highlights: Fan talkes about Lijo Jose Palliseri and Mohanlal

“മലയാള സിനിമയിൽ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആർദ്രത അന്നവൻ തിരിച്ചറിഞ്ഞു” – ലിജോ മോഹൻലാൽ കൂട്ടുകെട്ടിനെ കുറിച്ച് ആരാധകൻ |
Fan talkes about Lijo Jose Palliseri and Mohanlal

Most Popular

To Top