Entertainment

കപിൽ ദേവിനെ പോലെ ലക്ഷണമൊത്ത ഓൾ റൗണ്ടർ ആണ് മോഹൻലാൽ. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്.|Fan talkes about Mohanlal speciality

കപിൽ ദേവിനെ പോലെ ലക്ഷണമൊത്ത ഓൾ റൗണ്ടർ ആണ് മോഹൻലാൽ. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്.|Fan talkes about Mohanlal speciality

മലയാള സിനിമയിൽ മോഹൻലാൽ എന്ന നടനുള്ള പ്രാധാന്യം എത്ര വലുതാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവിസ്മരണീയമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലം മോഹൻലാലിനെ വളരെയധികം മോശം വർഷമായിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതിന് കാരണം മോഹൻലാലിന്റെ കഥകളിലെ ചില തിരഞ്ഞെടുപ്പുകൾ തന്നെയായിരുന്നു. ഇപ്പോൾ ഹിരൺ നെല്ലിയാട് എന്ന ഒരു വ്യക്തി മോഹൻലാലിനെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവയ്ക്കുന്നത്. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ…രംഗം 1 : ജനത ഗ്യാരേജ്വികാര നിർഭരമായ രംഗം…ദുഃഖം താങ്ങാൻ ആവാതെ മരത്തിൽ ചേർന്ന് നിന്ന അദ്ദേഹം കൈ വിറച്ചു കൊണ്ടു വഴുതി വീഴുന്നു…No dialogues..Depression ….Hand movement…രംഗം 2 : കിളിച്ചുണ്ടൻ മാമ്പഴം ഭയന്നു വിറച്ചു കൊണ്ടു വെള്ളാട്ട പൊക്കരെ തൊടുന്ന വിറക്കുന്ന കൈകൾ….Comedy at its peak…No dialogues…Hand movement..രംഗം 3: യോദ്ധ…കുളത്തിൽ പാട്ട് പാടി പരിശീലനം നടത്തുന്ന അരശും മൂട്ടിൽ അപ്പുകുട്ടന്റെ സംഗീത താളത്തിന് സമാനമായ രീതിയിൽ അദ്ദേഹം വരുത്തുന്ന സൈക്കിൾ ഹാൻഡിൽ വൈബ്രെഷൻ .

.No dialogues….Hand movement…മുഖം കൊണ്ടുള്ള ഭവാഭിനയം, ഡയലോഗ്‌ ഡെലിവറി, ആട്ടം ,പാട്ട്, സംഘട്ടനങ്ങൾ,കോമഡി ടൈമിംഗ്‌സ് തുടങ്ങി ആ നടന്റെ കംപ്ലീറ്റ് പാക്കേജ് ഒക്കെ മാറ്റി വെച്ചോളൂ…..എന്നാൽ പോലും ആ കൈകൾ വരെ അഭിനയിക്കും….വെറും കൈകൾ കൊണ്ട് പോലും കോമഡി രംഗത്തിലും ഇമോഷണൽ രംഗങ്ങളിലും അഭിനയിക്കുന്ന ഒരു നടനെ ആണ് ഇന്ഡസ്ട്രയിലെ മറ്റു നടന്മാരെ വച്ചു പലരും ഇവിടെ അളക്കുന്നതും കളിയാക്കുന്നതും…മോഹൻലാൽ എന്ന അഭിനയ സൂര്യന് കഥകളുടെ തിരഞ്ഞെടുപ്പുകൾ കാരണം ഒരു മോശം വർഷമാണ് കാർമേഘ രൂപത്തിൽ കടന്നു പോയത് എന്നത് ശരിയായിരിക്കാം…പക്ഷെ കാർമേഘങ്ങൾക്ക് എത്ര കാലം സൂര്യനെ മറക്കാൻ കഴിയും എന്ന ചോദ്യം പലരും മറക്കുന്നു…..കപിൽ ദേവിനെ പോലെ ലക്ഷണമൊത്ത ഓൾ റൗണ്ടർ ആണദ്ദേഹം….പകരക്കാരനെ കണ്ടെത്താൻ ഇച്ചിരി ബുദ്ധിമുട്ട് തന്നെയാണ്….അദ്ദേഹം തിരിച്ചു വരിക തന്നെ

ചെയ്യും…Story Highlights: Fan talkes about Mohanlal speciality

Most Popular

To Top