ഫുട്ബോൾ രാജാവ് മെസ്സിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ച് മെസ്സി ആരാധകർ.|Fans answer the question of who is after Messi|

ഫുട്ബോൾ ലോകത്തെ മുടിചൂടാമന്നൻ ആണ് മെസ്സി എന്ന് പറഞ്ഞാലും തെറ്റില്ല. അത്രത്തോളം ആരാധകരാണ് മെസ്സിക്ക് ഉള്ളത്. മെസിക്ക് ശേഷം ഇനി ആര് എന്ന് ആരാധകർ പലപ്പോഴും ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് ഒരു മറുപടിയുമായാണ് ഇപ്പോൾ ആരാധകർ എത്തിയിരിക്കുന്നത്. ഫുട്ബോളിൽ സമാനതകളില്ലാത്ത പ്രകടനമാണ് എപ്പോഴും മെസ്സി കാഴ്ചവെക്കാറുള്ളത്. താരത്തിന് ഒരു പകരക്കാരൻ വരും എന്ന് ആരും പ്രതീക്ഷിച്ചിട്ടു പോലുമില്ല. ഈ ചോദ്യത്തിന് അപ്രതീക്ഷിതമായ ഒരു ഉത്തരം കിട്ടിയപ്പോൾ ആരാധകരെല്ലാം ഒരേപോലെ പറയുകയാണ് മെസ്സിക്ക് ശേഷം ഒരു പുതിയ താരോദയം ഫുട്ബോളിൽ ഉണ്ടാവുമെന്ന്.

ഒരു ആറുവയസ്സുകാരന്റെ കാൽപ്പന്തുകളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഈ വീഡിയോ പങ്കു വച്ചു കൊണ്ടാണ് ഈ ആറുവയസ്സുകാരൻ മെസ്സിക്ക് പിൻഗാമി ആണെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മെസ്സിയെ പോലെ തന്നെ അതിമനോഹരമായ മികവിലൂടെ ഗോളടിക്കുന്ന ഈ കുട്ടി താരം ആരാണെന്ന് ഇപ്പോൾ ആരാധകർ തിരഞ്ഞു കൊണ്ടിരിക്കുന്നത്. അത് മറ്റാരുമല്ല സാക്ഷാൽ ലയണൽ മെസ്സിയുടെ ഇളയമകനായ മാത്തിയോ ആയിരുന്നു. പി എസ് ജി യുടെ ജൂനിയർ ടീമിൽ കളിക്കുന്ന മാത്തിയോ മെസ്സിയുടെ മികവിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

എതിർ ടീമിലെ കളിക്കാരെ പോലും സമർഥമായ വെട്ടിച്ച് വളരെ അനായാസമായ രീതിയിൽ ആണ് കുട്ടി മെസ്സി പന്ത് കൊണ്ട് അനായാസമായി മുന്നേറുന്നത്. പലപ്പോഴും ബാഴ്സലോണയ്ക്കും അർജന്റീനക്കും വേണ്ടി മെസ്സി നേടിയിട്ടുള്ള നിരവധി ഗോളുകൾ അനുസ്മരിപ്പിക്കുന്ന ഗോൾ തന്നെയാണ് ഇപ്പോൾ ഇളയ മകന്റെ ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നത് എന്നാണ് എല്ലാവരും ഒരേപോലെ പറയുന്നത്. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ കളിച്ചുകൊണ്ടിരുന്ന മാത്തിയോ കഴിഞ്ഞ വർഷമാണ് മെസ്സിക്കൊപ്പം പിഎസ്ജിയിൽ എത്തിയത്.
Is this going to be another Era of Messi and Ronaldo? Both sons are bossing thei age mate. This is Mateo Messi pic.twitter.com/FlpUSL4enJ
— Maxwell (@iam_brau) June 19, 2022
മെസ്സിയുടെ മറ്റൊരു മകനായ തിയാഗോ പിഎസ്ജിയിൽ ഉണ്ട്. അച്ഛന്റെ മികവ് എന്താണെങ്കിലും മകന് ലഭിക്കാതിരിക്കില്ലല്ലോ എന്നാണ് മെസ്സിയുടെ ആരാധകർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
Story Highlights:Fans answer the question of who is after Messi