ഈ ഒരു ആറ്റിട്യൂട് ജിത്തു ജോസഫ് എത്രയും പെട്ടെന്ന് മാറ്റിയാൽ നന്നായിരിക്കുമെന്ന് ആരാധകർ |Fans say it would be better if Jithu Joseph changed this attitude as soon as possible

ഈ ഒരു ആറ്റിട്യൂട് ജിത്തു ജോസഫ് എത്രയും പെട്ടെന്ന് മാറ്റിയാൽ നന്നായിരിക്കുമെന്ന് ആരാധകർ |Fans say it would be better if Jithu Joseph changed this attitude as soon as possible

മലയാള സിനിമയുടെ ഒരു അത്ഭുത സംവിധായകൻ തന്നെയായിരുന്നു ജിത്തു ജോസഫ് എന്ന് പറയണം. ദൃശ്യം എന്ന ഒരൊറ്റ ചിത്രം മാത്രം മതി പ്രേക്ഷകർക്ക് എന്നും താരത്തെ ഓർമ്മിച്ചിരിക്കാൻ. അത്രത്തോളം മികച്ച ഒരു ദൃശ്യ അനുഭവമായിരുന്നു ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയ ഒരു ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന് മുൻപും ശേഷവും ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി ജിത്തു ജോസഫ് മാറിയിട്ടുണ്ട് എങ്കിലും പ്രേക്ഷകർ എന്നും ഓർമ്മിച്ചു വെക്കുന്ന ഒരു ചിത്രം എന്നത് ദൃശ്യം തന്നെയാണ്. അതിന് കാരണം മോഹൻലാൽ എന്ന നടന്റെ അഭിനയവും ജിത്തു ജോസഫിന്റെ മികച്ച സംവിധാനവും ഒക്കെ തന്നെയാണ് . ദൃശ്യം എന്ന ചിത്രത്തിന് ശേഷം വലിയതോതിലുള്ള ഹിറ്റുകൾ ഒന്നും സൃഷ്ടിക്കാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…ദൃശ്യം എന്ന സിനിമക്ക് ശേഷം ജീത്തു ജോസെഫിന്റെ career ല് ഒരു wow factor സമ്മാനിച്ച ഒരു സിനിമ പോലും ഇല്ലാ എന്ന് തന്നെ പറയാം, ദൃശ്യം 2 തീയറ്റർ റിലീസ് ആയിരുന്നെങ്കിൽ വലിയ ഹിറ്റ്‌ ആവേണ്ട സിനിമ ആണെങ്കിലും നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സ്ക്രിപ്റ്റ് വൈസ് സിനിമ ok ആണെങ്കിലും ആകെ മൊത്തം മേക്കിങ്ങിലെ കുറച്ചു അപാകതകളും, ഏച്ചുകെട്ടൽ തോന്നിക്കുന്ന പല സീനുകളും ഒരു കല്ലുകടി ആയിരുന്നു എന്നത് , 12th man ആണെങ്കിലും പോലും മൊത്തം ഒരു ആർട്ടിഫിഷ്യലിറ്റി ഫീൽ തരുന്ന ഒരു സിനിമയായിരുന്നു,

ആദി, ഊഴം പോലെയുള്ള സിനിമകൾ ഒക്കെ ഒരിക്കൽ കണ്ട് മറന്നു കളയാൻ പറ്റിയ സിനിമ എന്നല്ലാതെ ഒന്നും തന്നെ അതിലുമില്ല, ഏറ്റവും അവസാനം ഇറങ്ങിയ കൂമൻ വരെ ആവറേജ് അനുഭവം മാത്രമേ സമ്മാനിച്ചിരുന്നുള്ളു.സ്ക്രിപ്റ്റ് മാത്രം നന്നായാൽ മതി എങ്ങനെ ഉണ്ടാക്കി കൊടുത്താലും പ്രേക്ഷകർ കണ്ടോളും എന്ന ഒരു ആറ്റിട്യൂട് പുള്ളി എത്രയും പെട്ടെന്ന് മാറ്റിയാൽ നന്ന്…Story Highlights: Fans say it would be better if Jithu Joseph changed this attitude as soon as possible