കാരവനില്‍ ഇരിക്കാന്‍ പേടി, ഐസിയുവില്‍ ഇരിക്കുന്നത് പോലെ; മരണം എപ്പോഴും കൂടെയുണ്ടെന്ന് ഇന്ദ്രന്‍സ്; വീഡിയോ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രന്‍സ്.

ഇപ്പോഴിതാ കാരവാനെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. റിപ്പോര്‍്ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് മനസ് തുറന്നത്. ജാഡയൊക്കെയുണ്ടോ എന്നായിരുന്നു ഇന്ദ്രന്‍സിനോട് ചോദിച്ചത്ത. റിപ്പോര്‍ട്ടര്‍ ടിവി ചലച്ചിത്ര പുരസ്്കാരത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്ന്ു ഇന്ദ്രന്‍സിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ് എന്നും താരം പറയുന്നു. ജാഡയുണ്ടോ എന്ന ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു. ജാഡയൊന്നും ഇല്ല.

ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ലെന്നും നടന്‍ പറഞ്ഞു. ഫാന്‍സ് ഷോയെ കുറിച്ചും ഇന്ദ്രന്‍സ് സംസാരിച്ചു. സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി.

സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Leave a Comment

Your email address will not be published.

Scroll to Top