Entertainment

അവിശ്വസനീയമായി തോന്നി’; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് കരണ്‍ ജോഹര്‍|felt incredible’; Karan Johar on what happened when he found out that Alia was pregnant|

അവിശ്വസനീയമായി തോന്നി’; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് കരണ്‍ ജോഹര്‍|felt incredible’; Karan Johar on what happened when he found out that Alia was pregnant|

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആലിയ ഭട്ട്. താരത്തിന് ആരാധകരേറെയാണ്. ആലിയ ഭട്ടിൻറെയും റൺബീർ കപൂറിന്റെയും വിവാഹം അടുത്ത സമയത്തായിരുന്നു നടന്നത്. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിന് സ്വന്തമായ നടി ആണ്.സൂപ്പർ സംവിധായകനായ കരൺ ജോഹറിന് ആകട്ടെ തന്റെ മകളെ പോലെ പ്രിയപ്പെട്ടവളാണ് ആലിയ. സിനിമയിലെ തന്റെ ഗോഡ്ഫാദറിന് ആലിയുടെ മനസ്സിൽ ഇപ്പോഴും വലിയൊരു സ്ഥാനം തന്നെ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഇരുകുടുംബങ്ങളും തന്റെ ജീവിതത്തിലെ പല വിശേഷദിവസങ്ങളിലും ഒരുമിച്ചു ചെയ്യുകയും ചെയ്യാറുണ്ട്.

ആലിയുടെയും രൺബീറിന്റെ വിവാഹദിനത്തിൽ കരൺ ജോഹറിനെ പ്രത്യേക അതിഥിയായാണ് ക്ഷണിച്ചിരുന്നത്. ആലിയയുടെ വിവാഹം ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. അതിനേക്കാൾ കൂടുതൽ ഞെട്ടിച്ചത് വിവാഹശേഷം താരം ഗർഭിണിയാണെന്ന വാർത്തയായിരുന്നു. ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവരണമെന്ന് തീരുമാനത്തിലായിരുന്നു ദമ്പതിമാർ. വളരെ പെട്ടെന്ന് തന്നെ ഈ വാർത്ത ശ്രദ്ധ നേടുകയും ചെയ്തു. ആലിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് കരൺ ജോഹർ വ്യക്തമാക്കുന്നുണ്ട്. ഞാനപ്പോൾ കരഞ്ഞുപോയി. ആ ദിവസം അവൾ എന്റെ ഓഫീസിലേക്ക് കാര്യം പറയാനായി നേരിട്ട് വരികയായിരുന്നു ചെയ്തത്. അലസമായി എന്തു ആലോചിച്ചുകൊണ്ടിരുന്ന എന്നോട് അവൾ കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു.

അവൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സത്യം എനിക്ക് അവിശ്വസനീയം ആയാണ് തോന്നിയത് . മകൾക്ക് ഒരു കുഞ്ഞു ജനിക്കുന്ന വികാരമായിരുന്നു എന്നിൽ നിറഞ്ഞത്. എന്നെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും കരൺ ജോഹർ പറയുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോഫി വിത്ത് കരൺ എന്ന സീസണായി എത്തുകയാണ് കരൺ ജോഹർ. പക്ഷേ ടെലിവിഷൻ പരിപാടി എന്ന നിലയിൽ അല്ല ഇത് എത്തുന്നത്. പരിപാടിയുടെ ഏഴാം സീസൺ ആണ്. വലിയ സ്വീകാര്യത നേടിയ ഒരു പരിപാടിയായിരുന്നു കോഫി വിത്ത് കരൺ എന്ന പരിപാടി. ഈ സീസണിൽ എത്തുന്ന താരങ്ങളുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നിരുന്നത്.

ആലിയ ഭട്ട്, അക്ഷയ് കുമാർ, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, സാമന്ത ജാൻവി കപൂർ, തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങൾ ഒക്കെയാണ് ഇത്തവണ സീസണിൽ അതിഥികളായി എത്തുന്നത്.അതിനാൽ ഈ സീസൺ കാണാൻ പ്രേക്ഷകരും വലിയ ഉത്സാഹത്തിലാണ്.
Story Highlights:felt incredible’; Karan Johar on what happened when he found out that Alia was pregnant

To Top
$(".comment-click-13971").on("click", function(){ $(".com-click-id-13971").show(); $(".disqus-thread-13971").show(); $(".com-but-13971").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });