പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഇല്ലാതെ ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും. പക്ഷേ ആണുങ്ങൾക്ക് ജീവിക്കാൻ എപ്പോളും ഒരു പെണ്ണ് വേണം, -ശ്രീലക്ഷ്മി അറക്കൽ |Females can live happily alone without males. But men always need a woman to live,

പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഇല്ലാതെ ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും. പക്ഷേ ആണുങ്ങൾക്ക് ജീവിക്കാൻ എപ്പോളും ഒരു പെണ്ണ് വേണം, -ശ്രീലക്ഷ്മി അറക്കൽ |Females can live happily alone without males. But men always need a woman to live,

അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് ജയ ജയ ജയഹേ എന്ന ചിത്രത്തിന് നിരവധി ആരാധകര്‍ ആയിരുന്നു ഈ ചിത്രത്തിന് ഉണ്ടായിരുന്നത്. ചിത്രം കണ്ടവരെല്ലാം തന്നെ പറഞ്ഞു ചിരിയിലൂടെ ചില ചിന്തകളാണ് ഈ ചിത്രം ഉണർത്തിരുന്നത് എന്ന്. ഒരു പെൺകുട്ടി എങ്ങനെയാണ് കരുത്ത് ഉള്ളവൾ ആവേണ്ടത് എന്ന് മനസ്സിലാക്കി തരികയാണ് ചെയ്യുന്നത് എന്ന് വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം ചർച്ച ചെയ്യപ്പെടുകയും ചെയ്തു.. ചിത്രത്തെ കുറിച്ച് ഫെമിനിസ്റ്റ് ആയ ശ്രീലക്ഷ്മി അറക്കൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെയാണ്…

തിരക്കിൻ്റെ ഇടയിൽ ‘ജയ ജയ ജയ ഹേ കണ്ടു’.കിടിലൻ പടം. ദർശന രാജേന്ദ്രൻ ഒരു രക്ഷേം ഇല്ല. ഡയലോഗ് ഒന്നും വല്യ കാര്യമായി ഇല്ല ദർശനക്ക്.but പെർഫോമൻസ്, ഒരു രക്ഷയും ഇല്ല. കുറേ ചിരിക്കാൻ പറ്റി. ഇതിൻ്റെ ഡയറക്ടർ ക്കും തിരക്കഥ എഴുതിയ ആൾക്കും അഭിനന്ദനങ്ങൾ. പിന്നെ ഏറ്റവും ഇഷ്ടപെട്ട കാര്യം 2 ആഴ്ച കഴിഞ്ഞിട്ടും പടം ഹൗസ്ഫുൾ ആയി ഒടിക്കൊണ്ട് ഇരിക്കുകയാണ് എന്നുള്ളതാണ്. പണ്ടൊക്കെ ഇങ്ങനെ പൊളിറ്റിക്സ് പറയുന്ന സിനിമകൾ ഫിലിം ഫെസ്റ്റിവൽ ന് മാത്രമേ വരുകയുള്ളു..
But ഇന്ന് അതിൻ്റെ രൂപവും ഭാവവും മാറി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമ എത്തി കഴിഞ്ഞിരിക്കുന്നു.

ഈ സിനിമ ഒക്കെ കണ്ട് വളരുന്ന പെൺപിള്ളേർ കിടിലൻ ആയിട്ട് വളരും. അതോർത്ത് എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. ഏതോരു സ്ത്രീക്കും relate ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്.
എത്രയോ മിടുക്കികളായ സ്ത്രീകൾ ഇന്നും ജയയേ പോലെ അടിയും മേടിച്ച് വീട്ടിൽ ഇരിക്കുന്നുണ്ട്. അവർക്കൊക്കെ അടി കിട്ടുമ്പോൾ തിരിച്ചടിക്കാൻ ഉള്ള പ്രചോദനം ആകട്ടെ ഈ സിനിമ. ഈ സിനിമ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം വർഷങ്ങൾക്ക് മുന്നേ ജസ്റ്റ് ഒരു തീരുമാനം എടുത്തതിൻ്റെ പേരിൽ ആണ് ഞാൻ ഇന്ന് നിൽക്കുന്ന ഈ പൊസിഷനിൽ നിൽക്കുന്നത് എന്നാണ്. അത് മറ്റൊന്നും അല്ല ” പഠിക്കുക ” എന്നത് മാത്രം ആയിരുന്നു. അല്ലെങ്കിൽ ഞാനും ഇതുപോലെ ഒരു ജയ ആയി ഒരു അടുക്കളയിൽ കണ്ടേനെ

പഠിക്കാൻ സ്ട്രോങ്ങ് ആയി ആഗ്രഹം ഉള്ള ഒരുപാട് പെൺകുട്ടികൾ നമുക്കിടയിൽ ഉണ്ട്. അവർക്ക് വിദ്യാഭ്യാസം കൊടുക്കുക. എന്ത് പ്രതിസന്ധി വന്നാലും അതൊക്കെ ചവിട്ടി തെറിപ്പിച്ച് വിദ്യാഭ്യാസം നേടുക. കാരണം അതിനു മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയൂ. സ്വന്തം കാലിൽ നിൽക്കാൻ പറ്റാത്ത , അഭിപ്രായം ഇല്ലാത്ത പെണ്ണിന് ഈ ലോകത്ത് പുല്ലുവില പോലും ഇല്ല. അതുകൊണ്ട് എത്ര വലിയ വീട്ടിൽ ജനിച്ചാലും എത്ര ചെറിയ വീട്ടിൽ ജനിച്ചാലും സ്വന്തം കാലിൽ നിൽക്കുക, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുക. കാരണം എത്ര നല്ലതായി ജീവിച്ചാലും സമൂഹം നിങ്ങൾക്ക് ചീത്ത പേര് തന്നുകൊണ്ട് ഇരിക്കും. So ചീത്തപ്പേര് ഭയക്കാതെ അത് ഒരു അംഗീകാരം ആയി കണ്ട് സ്വന്തം അഭിപ്രായത്തിന് അനുസരിച്ച് വിവേകപൂർവ്വം ജീവിക്കുക.

ഇങ്ങനെ ഒരു സിനിമ കേരളത്തിന് തന്ന സംവിധായകന് നന്ദി. ഒരുപാട് സീനുകൾ കണ്ട് കരഞ്ഞു പോയി. നർമ്മത്തിൽ പൊതിഞ്ഞ് ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി ടിപ്പിക്കൽ മലയാളി ആണഹന്തക്ക് മുന്നിലേക്ക് ഇട്ടു കൊടുത്ത whole ടീം ന് congratulations. എല്ലാവരെയും പീഡിപ്പിച്ചു പേടിപ്പിച്ച് നടക്കാൻ ഈസി ആണ്, ആരേകൊണ്ടും പറ്റും. പക്ഷേ കണ്ണെഴുതാൻ കൊറച്ച് ധൈര്യവും ഏകാഗ്രതയും വേണം.ഇതൊക്കെ ബ്രില്ലിയൻ്റ് സീനുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ ഇതുവരെ കാണാത്തവർ ഉടനെ പോയി കാണുക. പിന്നെ സിനിമയിൽ ബേസിൽ ജോസഫ് പറഞ്ഞത് എല്ലാവരും ഓർക്കുക. ” പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഇല്ലാതെ ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും. പക്ഷേ ആണുങ്ങൾക്ക് ജീവിക്കാൻ എപ്പോളും ഒരു പെണ്ണ് വേണം ;സന്തോഷത്തോടെ ജീവിക്കാൻ ” എന്ന് ഒരു പ്രൗഡ് ഫെമിനിച്ചി
Story Highlights: Females can live happily alone without males. But men always need a woman to live, –