ബ്ലഫിങ്ങിന് ഇനി ഫുൾ സ്റ്റോപ്പ് ..!!ജനപ്രിയ ഷോ ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും നമ്മുടെ ലാലേട്ടൻ;വീഡിയോ

വളരെയധികം ജനപ്രീതിയുള്ള ഒരു റിയാലിറ്റി ഷോ യായിരുന്നു ബിഗ് ബോസ്.

ബിഗ് ബോസ് മലയാളം സീസണിൽ അവതാരകനായി എത്തിയ മോഹൻലാലായിരുന്നു. താരരാജാവ് അവതാരകനായി എത്തിയ പരിപാടി വലിയ സ്വീകാര്യതയോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. എന്നാൽ ബിഗ് ബോസിൻറെ നാലാം സീസൺ എത്തുമെന്ന് പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്. ലോഗോയും ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തവണ മോഹൻലാൽ ആയിരിക്കില്ല അവതാരകൻ എന്ന് അറിയാൻ സാധിക്കുന്നത്.

ബറോസ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കിൽ ഒരുവർഷക്കാലം മോഹൻലാലിന് ഡേറ്റില്ല, അതിനാൽ മറ്റൊരു താരം ആയിരിക്കും ബിഗ് ബോസിൻറെ അവതാരകനായി എത്തുന്നത് എന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇപ്പോൾ സുരേഷ് ഗോപി ആണെന്ന് സൂചനയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നാലാം സീസണിലെ ലോഗോ പങ്കുവച്ചപ്പോൾ കേട്ട തീം സോങ് ആണ് ഈ ചർച്ചകളിൽ നിറഞ്ഞിരിക്കുന്നത്.

അസൽ ദോമ സദ്ഗമയ എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തലം ആയി ഉപയോഗിച്ചിരിക്കുന്നത്. അതിൽ നിന്നാണ് സുരേഷ് ഗോപി ആയിരിക്കും ഇത്തവണ അവതാരകൻ എന്ന് ആളുകൾ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലെ ഒരു ഗാനമാണ് അസതോമാ സദ് ഗമയ. അതുകൊണ്ടു തന്നെ ബിഗ് ബോസിൽ ലാലേട്ടന് പകരം ഈ വട്ടം എത്തുന്നത് സുരേഷ് ഗോപി ആകുമെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സുരേഷ് ഗോപി ആകുമെന്ന് റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

നാലാം സീസണിലും എത്ര തിരക്കുണ്ടെങ്കിലും മോഹൻലാൽ തന്നെയായിരിക്കും അവതാരകനാവുന്നത് എന്നും, ഇല്ലെങ്കിൽ അത് പരിപാടിയുടെ റേറ്റിങ് ബാധിക്കുമെന്നും ചാനലിന് ഭയം ഉണ്ടായെന്നും രണ്ടു സീസണുകൾ നിർത്തിവെച്ചതുകൊണ്ടുതന്നെ നാലാം സീസൺ നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ അവതാരകനായി മോഹൻലാൽ തന്നെ എത്തണം എന്നും ഒക്കെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട്.സുരേഷ് ഗോപി ആണെങ്കിൽ കുറെ പേർ ഒന്നു വിയർക്കും എന്നുതുടങ്ങി രസകരമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.

ഇപ്പോൾ ആശങ്കകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഉള്ള വാർത്തയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് നാലാം സീസണിൽ അവതാരകനായി എത്തുന്നത് മോഹൻലാൽ തന്നെയാണെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന.. ഇപ്പോൾ എല്ലാം ബ്ലഫിങ് ആയിരുന്നു എന്ന് പറഞ്ഞു കൊണ്ട് ലാലേട്ടൻറെ നേരിട്ടു എത്തി കൊണ്ടിരിക്കുകയാണ്. ഇതോടെ ആരാധകരെല്ലാം വലിയ ആകാംക്ഷയിൽ തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top