കലാഭവൻ മണിയുടെ പേരിൽ നടക്കുന്ന ചതി..! ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് നദിർഷ|Fraud going on in the name of Kalabhavan Mani ..!

കലാഭവൻ മണിയുടെ പേരിൽ നടക്കുന്ന ചതി..! ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് നദിർഷ|Fraud going on in the name of Kalabhavan Mani ..!

മലയാള സിനിമ രംഗത്ത് വളരെയധികം ആരാധകരുള്ള ഒരു നടനും സംവിധായകനും ഒക്കെയാണ് നാദിർഷ. ഒരു നടൻ എന്നതിലുപരി ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ഒരു സംവിധായകൻ എന്ന നിലയിൽ ആയിരിക്കും. നാദിർഷ, ദിലീപ്, കലാഭവൻ മണി, ഈ കൂട്ടുകെട്ടും പ്രേക്ഷകർക്ക് പരിചിതമായതാണ്. ആദ്യകാലങ്ങളിൽ മുതലേ ഇവർ ഒരുമിച്ച് നിരവധി പരിപാടികളുടെയും മറ്റും ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ മരണസമയത്ത് ഏറ്റവും കൂടുതൽ വേദനിച്ചവരും ഇവർ തന്നെയാണ് എന്നതാണ് സത്യം.

ഇപ്പോൾ കലാഭവൻ മണിയുടെ പേരിൽ നടക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നാദിർഷ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമാ ഗ്രൂപ്പിൽ അടക്കം ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ തന്നെയാണ് കലാഭവൻ മണി. മലയാളികളുടെ ഏറ്റവും വലിയ ഒരു നഷ്ടം ആയിരുന്നു കലാഭവൻ മണിയുടെ മരണം എന്നതാണ് സത്യം. അത്രത്തോളം ആരാധകനിരയും കലാഭവൻ മണി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഈ ലോകത്തിൽ നിന്നും കലാഭവൻ മണി യാത്രയായപ്പോൾ ഹൃദയം കൊണ്ടു തന്നെയായിരുന്നു അദ്ദേഹത്തെ സ്നേഹിച്ചവരെല്ലാം കരഞ്ഞത്. നാദിർഷ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം .അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു .
Story Highlights: Fraud going on in the name of Kalabhavan Mani ..!