തിരുവനന്തപുരം മുതൽ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നുപോയിട്ടുണ്ട്, താൻ കടന്നുവന്ന വഴികളെ കുറിച്ച് പക്രു.

മലയാളസിനിമയിൽ വളരെപ്പെട്ടെന്നുതന്നെ ശ്രദ്ധനേടിയ ഒരു താരമായിരുന്നു ഗിന്നസ് പക്രു.

പൊക്കം ഇല്ലായ്മയാണ് എൻറെ പൊക്കം എന്ന് പറഞ്ഞ് കുഞ്ഞുണ്ണിമാഷിനെ പോലെ തന്നെ ബുദ്ധിമുട്ടുകളിലൂടെ ആയിരുന്നു താരം കൂടുതലായും സിനിമയിൽ തന്റെ സ്ഥാനം നേടിയത്. കുട്ടിക്കാലത്തെ പ്രശ്നങ്ങളെപ്പറ്റി തുറന്നുപറയുകയാണ് പക്രു ഇപ്പോൾ.. വാക്കുകൾ ഇങ്ങനെയാണ്…

കുട്ടിക്കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രശ്നം യാത്രാ ബുദ്ധിമുട്ടുകൾ ആയിരുന്നു. എന്തെങ്കിലുമൊരു ആവശ്യത്തിന് തനിയെ പുറത്തു പോയി തിരിച്ചെത്തുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമായിരുന്നു. എല്ലാ കാലത്തും ബസുകളിൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് സീറ്റ് സംവരണം ഉണ്ട്. പരിമിതിയുള്ള ഒരാൾ കയറിയാൽ സംഭരണത്തിൽ ഇരിക്കുന്നവർ എഴുന്നേറ്റ് കൊടുക്കണം.

ഇത്‌ മറ്റൊരാൾ പറഞ്ഞിട്ട് ചെയ്യേണ്ട ഒരു കാര്യമല്ല. പക്ഷേ സീറ്റ് കിട്ടാൻ മറ്റുപലരും എനിക്കുവേണ്ടി വഴക്കുണ്ടാക്കിയ സാഹചര്യങ്ങളുണ്ട്. ഒന്ന് എഴുന്നേറ്റ് കൊടുക്കു അയാൾ ഇരിക്കട്ടെ എന്ന് ചിലർ പറയുമായിരുന്നു.പ്രോഗ്രാമിന് ഒക്കെ ദീർഘദൂരം താൻ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മുതൽ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നുപോയിട്ടുണ്ട്. ഇപ്പോൾ ഭിന്നശേഷി വിഭാഗക്കാർക്ക് അനുകൂലമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നത്. ഓഫീസുകളിലും മറ്റും ഭിന്നശേഷി സൗഹൃദ മേഖലകളായിരുന്നു. അത്‌ വളരെ നല്ലതാണ്, ഗുണപരമായ ശീലങ്ങൾ നമ്മൾ സ്വീകരിക്കാം. റോഡ് നിയമങ്ങൾ തന്നെ ഉദാഹരണമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ പറ്റിയും പാശ്ചാത്യലോകത്ത് വിശദമായ നിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ട്. എല്ലാം നടത്തുക തന്നെ വേണം.

പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത വരെ പോലും മുന്നോട്ടു നയിക്കാൻ ഇനിയുള്ള കാലം സാങ്കേതികവിദ്യയിലൂടെ സാധിക്കും. നൂതന ഉപകരണങ്ങളുടെ സഹായം വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. അതൊക്കെ നമ്മുടെ രാജ്യം തന്നെ നിർമിക്കുകയാണെങ്കിൽ വലിയ സന്തോഷം. പുതിയ തലമുറയിലെ കുട്ടികൾ ഇതിനെ കുറിച്ച് ഗവേഷണം നടത്തി പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നു എന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കം ആണ് എന്നും പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top