
കഴിഞ്ഞ കുറച്ച് ദിവസമായി പലതരത്തിലും നാടകീയമായ നിരവധി സംഭവങ്ങളൊക്കെ ആണ് അമ്മയിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. പല താരങ്ങളെ കുറിച്ചുള്ള പലതരത്തിലുമുള്ള പരാമർശങ്ങളും ഉയർന്നു വന്നിരുന്ന ഈ സാഹചര്യത്തിൽ അമ്മയിലെ ചില വിഷയങ്ങളെ കുറിച്ച് ബന്ധപ്പെട്ട ആളുകൾ മറുപടി പറയുകയാണ് ചെയ്യുന്നത്.

ഇപ്പോൾ ഗണേഷ് കുമാർ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ്. ഷമ്മി തിലകന്റെ സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ്കുമാറിന്റെ പ്രതികരണത്തിൽ പറയുന്നത് അമ്മയിൽ നടക്കുന്ന കാര്യങ്ങളിൽ പഴയ കാര്യങ്ങൾ വലിച്ചിഴക്കരുത് എന്നാണ് പറയുന്നത്.

ജഗതി ശ്രീകുമാറിന്റെ വിതുര കേസുമായി ബന്ധപ്പെട്ട സംഭവമാണ്. അതുപോലെ ഇടവേള ബാബുവിനെ മറുപടികളിൽ പരാമർശിച്ചതിനെക്കുറിച്ചും ഗണേഷ് കുമാറിന് പറയാൻ ഉണ്ടായിരുന്നു ആരോഗ്യപരമായ പ്രശ്നങ്ങളുമായി അദ്ദേഹമൊരു അവസ്ഥയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ വെറുതെ വലിച്ചു ഇടേണ്ട സാഹചര്യമല്ല ഇന്ന്.

താരസംഘടന അമ്മ ഒരു ക്ലബ് എന്ന തരത്തിൽ ഇടവേള ബാബു ആ പരാമർശത്തെ കുറിച്ചും ഗണേഷ് കുമാർ സംസാരിക്കുന്നുണ്ട്. ഈ സംഭവങ്ങൾ നടക്കുന്ന കാലത്ത് ഇടവേള ബാബു അമ്മയുടെ കമ്മറ്റിയിൽ ആയിരുന്നില്ല. ഇത്തരം കഥകളും വെറും പൊങ്ങച്ചത്തിൽ മാത്രം പറയുന്നതാണ് എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. ഗണേഷ് പറഞ്ഞതിന്റെ യഥാർത്ഥ രൂപം ഇതാണ്..

ജഗതി ചേട്ടൻ വലിയ നടനാണ്. ആരോഗ്യപരമായി പ്രശ്നങ്ങളുമായി അദ്ദേഹം വയ്യാതിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചു കൊണ്ടു വന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. മാത്രമല്ല ആ വിഷയത്തിൽ ജഗതി ശ്രീകുമാറിനെ ബഹുമാനപ്പെട്ട കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആ വിഷയം ഇവിടെ സംസാരിക്കേണ്ട കാര്യമില്ല ആ സംഭവങ്ങളൊക്കെ നടക്കുന്ന കാലത്ത് ഇടവേള ബാബു അമ്മയുടെ കമ്മറ്റിയിൽ ഒന്നുമില്ല. ഒരു പൊങ്ങച്ചത്തിന് പറയുന്നതാണ്. വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് 1996 ജഗതി ശ്രീകുമാറിനെതിരെ ഒരു കേസ് നടക്കുന്നത്. രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും വിചാരണ കോടതി വെറുതെ വിടുകയായിരുന്നു ചെയ്തത്.
വിചാരണക്കിടയിൽ പെൺകുട്ടിക്ക് പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തത് പോയതാണ് വെറുതെ വിടാനുള്ള കാരണമായത് ചലചിത്രനടൻ ജഗതി ശ്രീകുമാറിനെയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. ഈ കാര്യത്തെക്കുറിച്ച് ആയിരുന്നു ഗണേഷ് കുമാർ സംസാരിച്ചത്. വിതുര കേസ് അടക്കമുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
Story Highlights :Ganesh Kumar on Jagathy Sreekumar’s case
