Entertainment

റിമി ടോമി, വിജയ് യേശുദാസ്, ലാൽ തുടങ്ങിയ മാന്യൻമാർ ചെയ്യുന്ന ഈ മോശം പരിപാടി നിർത്തണം..! തുറന്നടിച്ച് ഗണേഷ് കുമാർ.|Ganesh Kumar opposite Rimi Tommy, Vijay Yesudas and Lal

റിമി ടോമി, വിജയ് യേശുദാസ്, ലാൽ തുടങ്ങിയ മാന്യൻമാർ ചെയ്യുന്ന ഈ മോശം പരിപാടി നിർത്തണം..! തുറന്നടിച്ച് ഗണേഷ് കുമാർ.

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനും എംഎൽഎയും ഒക്കെയാണ് ഗണേഷ് കുമാർ. ഗണേഷ് കുമാറിന്റെ രാഷ്ട്രീയവും സിനിമ പ്രവർത്തന രീതിയും ഒക്കെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ നിയമസഭാ സമ്മേളനത്തിൽ പുതിയൊരു പ്രസ്താവനയുമായി ആണ് ഗണേഷ് കുമാർ എത്തിയത് ഇത് വളരെ വിവാദമായി മാറുകയും ചെയ്തു. എന്നാൽ ഈ പ്രസ്താവന സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുക ആണ് ചെയ്തത്. ഗണേഷ് കുമാറിനെ പിന്തുണയ്ക്കുകയാണ് എല്ലാരും ചെയ്യുന്നത്. ഗണേഷ്കുമാറിന്റെ പ്രസ്താവന ഇങ്ങനെയാണ്.

റമ്മി പരസ്യങ്ങൾ പോലെയുള്ള പരസ്യങ്ങളിൽ നിന്നും താരങ്ങൾ പിന്മാറണം എന്നാണ് ഗണേഷ് കുമാർ പറഞ്ഞിരിക്കുന്നത്. ഇത്തരം സാമൂഹിക വിരുദ്ധമായ പരസ്യങ്ങൾക്ക് ഒരിക്കലും കലാകാരന്മാരും കലാകാരികളും നിന്ന് കൊടുക്കരുത് എന്നും അദ്ദേഹം പറയുന്നുണ്ട്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് നിലവിൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം സാമൂഹിക ദ്രോഹ സാമൂഹികവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട്, ഇത് വളരെയധികം ലജ്ജാവഹമായ കാര്യമാണ്. ഷാറൂഖാൻ ഇന്ത്യയിലെ വലിയ നടനാണ്.

പൈസ ഇല്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലിയും അഞ്ചുപൈസ ഇല്ലാത്ത ഭിക്ഷക്കാരന് അല്ല. വിജയ് യേശുദാസിനെയും റിമി ടോമിയെയും പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും മാന്യന്മാർ പിൻവാങ്ങുകയാണ് വേണ്ടത്. താരസംഘടനയുടെ ഇക്കാര്യം പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഓൺലൈൻ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമം കൊണ്ട് നിയന്ത്രിക്കാൻ ആവില്ലെന്ന് മന്ത്രി വി എൻ വാസവൻ ഇതിന് മറുപടിയായി പറയുകയും ചെയ്തു. അഭിനയിക്കുന്നവരുടെ മനസ്സിലാണ് സാംസ്കാരിക വിപ്ലവം വളരേണ്ടത്.

അങ്ങനെ ഉണ്ടായെങ്കിൽ മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാവുകയുള്ളൂ. താരങ്ങളോട് ഇക്കാര്യം എല്ലാവർക്കും അഭ്യർത്ഥിക്കുവാൻ മാത്രമേ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം അടുത്ത കാലത്തായിരുന്നു നടൻ യാഷും നടൻ അല്ലു അർജുനും ഒരു പാൻമസാല പരസ്യത്തിൽ നിന്നും പിൻവാങ്ങിയിരുന്നത്. അതിന് കാരണമായി ഇരുവരും പറഞ്ഞിരുന്നത് തങ്ങൾ വ്യക്തിപരമായി ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർ അല്ല, അതുകൊണ്ടുതന്നെ തങ്ങളോട് ആരാധന ഉള്ള ആളുകൾ തങ്ങൾ ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ് എങ്കിൽ അതിനു പുറകെ പോകാനുള്ള സാധ്യതയുണ്ട് എന്നാണ്. അത്തരത്തിൽ തങ്ങളുടെ ആരാധകർ മോശം രീതിയിലേക്കുള്ള മാർഗത്തിലൂടെ വിടാൻ തനിക്ക് താൽപര്യമില്ല. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുന്നത് തന്നെയാണ് .


Story Highlights: Ganesh Kumar opposite Rimi Tommy, Vijay Yesudas and Lal

To Top
$(".comment-click-14766").on("click", function(){ $(".com-click-id-14766").show(); $(".disqus-thread-14766").show(); $(".com-but-14766").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });