Entertainment

സ്വവർഗ അനുരാഗികളായ അമിത് ഷായും ആദിത്യയും മാതാപിതാക്കൾ ആകുന്നു, സന്തോഷവാർത്ത പുറത്ത് വിട്ടു ദമ്പതികൾ |Gay couple Amit Shah and Aditya become parents

സ്വവർഗ അനുരാഗികളായ അമിത് ഷായും ആദിത്യയും മാതാപിതാക്കൾ ആകുന്നു, സന്തോഷവാർത്ത പുറത്ത് വിട്ടു ദമ്പതികൾ |Gay couple Amit Shah and Aditya become parents

ഇന്നത്തെ കാലത്ത് സ്വവർഗരതി എന്നൊക്കെ പറയുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. വളരെ സന്തോഷത്തോടെ അത്തരത്തിലുള്ള ആളുകൾ ജീവിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത് അത്തരത്തിൽ അമിത് ഷായുടെയും ആദിത്യ മധുരാജിന്റെയും വാർത്തയാണ്. ഇൻസ്റ്റഗ്രാം സെലിബ്രേറ്റികൾ എന്നതാണ് ഇവരെ വിളിക്കേണ്ടിയിരിക്കുന്നു.. ഇവർ മാതാപിതാക്കൾ ആവാൻ പോവുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ സ്വവർഗരതിമാരാണ്. ഒരു സ്ത്രീയെ കണ്ടെത്തുവാൻ ഇവർ ഒരുപാട് കഷ്ടപ്പെട്ടു എന്നാണ് ഇപ്പോൾ പറയുന്നത്.

വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എന്നും ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ ഈ സന്തോഷവാർത്ത എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. മൂന്നുവർഷം മുൻപാണ് ആഡംബരമായി രീതിയിൽ ഇവരുടെ വിവാഹം നടക്കുന്നത്. അന്ന് വലിയ തോതിൽ തന്നെ വിമർശനങ്ങൾ നിറഞ്ഞ നിന്നിരുന്നു എങ്കിലും അർഹിക്കുന്ന പരിഗണനയോടെ അവർ അത് തള്ളിക്കളയുകയായിരുന്നു ചെയ്തത്. 2016 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഒരു സുഹൃത്ത് വഴിയായിരുന്നു ഇവർ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാവുകയായിരുന്നു ചെയ്തത്. തുടർന്ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടക്കുകയും ചെയ്തു.

ഇപ്പോൾ വർഷങ്ങൾ നീണ്ട സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനിടയിൽ ഇവർ മാതാപിതാക്കൾ ആവാൻ പോവുകയാണ് എന്ന വാർത്ത വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതിമാർ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഓരോ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്ന ഇവർ ഈ വിശേഷവും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ആരാധകരെ അറിയിച്ചത്. വലിയ ഇഷ്ടത്തോടെ സോഷ്യൽ മീഡിയ ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തു..എന്നാൽ സമ്മിശ്രമായ ചില കമന്റുകളും ഈ ഒരു ചിത്രത്തിന് വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പരിധി കഴിഞ്ഞപ്പോൾ ഇവർ ഇവരുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിടുകയായിരുന്നു ചെയ്തത്.
Story Highlights: |Gay couple Amit Shah and Aditya become parents

Most Popular

To Top