Entertainment

ആ പ്രേമം നിരസിച്ചു എന്ന പേരിൽ ആസിഡ് ആക്രമണം ഉണ്ടാകുമോന്ന് ഭയന്നു, ഗായത്രി സുരേഷ്

ആ പ്രേമം നിരസിച്ചു എന്ന പേരിൽ ആസിഡ് ആക്രമണം ഉണ്ടാകുമോന്ന് ഭയന്നു, ഗായത്രി സുരേഷ്

മലയാളസിനിമയിലെ യുവനടിമാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറ്റം നടത്തുന്നത്.. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. എങ്കിലും വേണ്ടത്ര സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.

കൂടുതലായും താരം ശ്രദ്ധിക്കപ്പെട്ടത് പലതരത്തിലുള്ള റോളുകളിലൂടെ ആയിരുന്നു. താരം പറയുന്ന ചില വാക്കുകൾ പലപ്പോഴും ട്രോളുകൾക്ക് ഇരയാവുകയായിരുന്നു ചെയ്തത്. നടൻ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെയാണ് ട്രോളുകൾക്ക് തുടക്കം. പിന്നീടങ്ങോട്ട് താരം എന്തുപറഞ്ഞാലും അത് ട്രോൾ ആയി മാറുകയായിരുന്നു.

തൻറെ കൂടെ ജോലി ചെയ്ത ഒരാൾ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെ കുറിച്ചാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.തന്റെ പിന്നാലെ ഒരാൾ കുറേ നാളുകളായി നടക്കുന്നുണ്ടായിരുന്നു.ഫ്ലാറ്റിന്റെ താഴെ വന്ന് നിൽക്കുകയും ചെയ്യും പോകുന്ന സ്ഥലങ്ങളിൽ വരും,അച്ഛൻ പറഞ്ഞാലും പോലീസിനോട് പറയും എന്ന് പറഞ്ഞാലും ഒന്നും പോവില്ല. അമ്പലത്തിൽ പോയാലോ അവിടെയുണ്ടാവും, ഭയങ്കര പേടി പെടുന്ന ഒരു സംഭവമായിരുന്നു ,നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞാൽ മനസ്സിലാവില്ല, ചില സമയത്തൊക്കെ ഞാൻ എന്ത് ചെയ്യും എന്ന് തോന്നിയിട്ടുണ്ട്.

അയാൾ അയാളുടെ കൂടെ ഞാൻ ഒരുമിച്ച് ബാങ്കിൽ ജോലി ചെയ്തിരുന്നു. അന്ന്‌ ഞങ്ങൾ സംസാരിക്കുകയും ഫ്രീ ആയി ഇടപെടുകയും ഒക്കെ ചെയ്തിരുന്നു. ഇയാൽ വിചാരിച്ചത് എനിക്ക് അങ്ങോട്ട് എന്തോ ഉണ്ടെന്നാണ്.. അന്നുതൊട്ട് ഇങ്ങനെയാണ്, അമ്മയുടെ ഫോണിലേക്ക് വിളിക്കാൻ തുടങ്ങി, ഇപ്പോൾ ഞാൻ പറഞ്ഞു നിർത്തി. പക്ഷേ അത് മനസ്സിലായാൽ മതിയായിരുന്നു. ഇപ്പോള് ആസിഡ് അറ്റാക്ക് ഉണ്ടല്ലോ .പ്രേമം നിരസിച്ചു എന്ന പേരിൽ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്താലോ എന്ന് പേടിയുണ്ട്. ഇഷ്ടമാണെന്ന് മെസേജ് അയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടത് ഞാനങ്ങോട്ട് ചോദിച്ചപ്പോൾ എന്നെ മതിയെന്നാണ് പറയുന്നത്.

Most Popular

To Top