Entertainment

ഗായത്രിയെ കണ്ടു പഠിക്കണമെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഗായത്രി സുരേഷും ദിൽഷയും ആദ്യമായി ഒരുമിച്ചെത്തിയ ഇന്റർവ്യൂ..! |Gayathri Suresh and Dilsha’s first interview together|

ഗായത്രിയെ കണ്ടു പഠിക്കണമെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഗായത്രി സുരേഷും ദിൽഷയും ആദ്യമായി ഒരുമിച്ചെത്തിയ ഇന്റർവ്യൂ..! |Gayathri Suresh and Dilsha’s first interview together|

ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ്ബോസിലെ ആദ്യത്തെ വനിതാ വിജയ് എന്ന പേരു കൂടി ദിൽഷയ്ക്ക് സ്വന്തമാണ്. ദിൽഷയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് ഗായത്രി സുരേഷ്. ദിൽഷയ്ക്ക് വേണ്ടി പലപ്പോഴും സംസാരിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഗായത്രി എന്നതും ശ്രദ്ധനേടുന്ന കാര്യമാണ്. ദിൽഷ ബിഗ്ബോസ് വീട്ടിലായിരുന്ന സമയം പലപ്പോഴും പിന്തുണയുമായി ആയിരുന്നു ഗായത്രി എത്തിയിരുന്നത്. ഇപ്പോൾ ദിൽഷയും ഗായത്രിയും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്.

ഈ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. പലകാര്യത്തിലും വീട്ടുകാരോട് ഗായത്രിയെ നോക്കി പഠിക്കാനാണ് പറയുന്നത് വീട്ടുകാർ പറയുന്നത് എന്നും ദിൽഷ പറയുന്നുണ്ട്. നിന്നെക്കാൾ കൂടുതൽ സൈബർ ആക്രമണം അനുഭവിച്ച വ്യക്തിയാണ് ഗായത്രി. ഗായത്രി സന്തോഷത്തോടെ ചിരിച്ചു കളിച്ചു ജീവിക്കുന്നത് കണ്ടില്ലേ എന്ന് വീട്ടുകാർ ചോദിക്കാറുണ്ട് എന്നും പറയുന്നുണ്ട്. ഒരു സൗഹൃദം ഉടലെടുക്കുകയാണോ ഇവിടെ നിന്ന് എന്ന് ചോദിച്ചപ്പോൾ അതിന് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞത്. ഞാൻ ഒരാളെ സുഹൃത്തായി സ്വീകരിക്കുകയാണെങ്കിൽ പിന്നെ ഞാൻ അവരെ വല്ലാതെ ശല്യം ചെയ്യും. അതുകൊണ്ട് തന്നെ ഞാൻ ആദ്യം ഒരു പരിധി വെച്ചതിനു ശേഷമാണ് സൗഹൃദത്തിലേക്ക് പോകാറുള്ളത്. ദിൽഷയെ തനിക്ക് വലിയ ഇഷ്ടമാണെന്നും ദിൽഷ ബൈക്ക് ഓടിക്കുന്നത് കാണുമ്പോൾ തനിക്ക് വലിയ താല്പര്യം തോന്നാറുണ്ട് എന്നും ദിൽഷയെ ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഒക്കെ ഗായത്രി പറയുന്നുണ്ടായിരുന്നു.

നമ്മൾ ഒരുമിച്ച് ഒരു സിനിമ ചെയ്താൽ നന്നായിരിക്കും എന്നും ഗായത്രി പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഫോൺ കോൺടാക്ട് രണ്ടുപേരും തമ്മിൽ വയ്ക്കുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ തീർച്ചയായും അത് ഉണ്ടാകുമെന്നാണ് രണ്ടുപേരും പറയുന്നത്. ഗായത്രി ബിഗ്ബോസ് ഹൗസിലേക്ക് പോവുകയാണെങ്കിൽ ദിൽഷയുടെ പിന്തുണ ഉണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടാകും എന്ന് വളരെ വ്യക്തമായി തന്നെ മറുപടി കൊടുത്തിരുന്നു ദിൽഷ. എന്റെ ആർമിയെ മുഴുവൻ ഞാൻ ഗായത്രിക്ക് വേണ്ടി നൽകുമെന്നാണ് ദിൽഷ പറഞ്ഞിരുന്നത്. ഇവരുടെ ഈ ഒരു വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
Story Highlights:Gayathri Suresh and Dilsha’s first interview together

ഗായത്രിയെ കണ്ടു പഠിക്കണമെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഗായത്രി സുരേഷും ദിൽഷയും ആദ്യമായി ഒരുമിച്ചെത്തിയ ഇന്റർവ്യൂ..! |Gayathri Suresh and Dilsha’s first interview together|

Most Popular

To Top