ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് ചക്കൊച്ഛന് തെറ്റല്ലായിരിക്കും, ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ എന്നെ കിട്ടില്ല. ഗായത്രി സുരേഷ്.

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് ചക്കൊച്ഛന് തെറ്റല്ലായിരിക്കും, ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ എന്നെ കിട്ടില്ല. ഗായത്രി സുരേഷ്.

ട്രോളുകളിലൂടെ സോഷ്യൽ മീഡിയയിൽ തന്റെതായ ഇടം നേടിയ താരം ആയിരുന്നു ഗായത്രി സുരേഷ് എന്ന് വേണമെങ്കിൽ പറയാം. ജമുനപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് ട്രോളുകളിലൂടെ ആണ്. പലപ്പോഴും താരത്തിന്റെ പല വാക്കുകളും വിവാദങ്ങൾക്ക് ഇടയാകാറുണ്ട്. എങ്കിലും താരം തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായ രീതിയിൽ തന്നെ പറയുകയും ചെയ്യാറുണ്ട്. നിരന്തരമായി ട്രോളുകൾക്കും കളിയാക്കാലുകൾക്കും ഇരയായ ഒരു വ്യക്തി കൂടിയാണ് ഗായത്രി സുരേഷ്.

ഗായത്രി വീണ്ടും ഒരു അഭിമുഖത്തിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു മറുപടിയായിരുന്നു ഗായത്രി സുരേഷിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. സാധാരണ എല്ലാവരും പറയുന്നത് കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഒരു ഇന്റിമേറ്റ് രംഗം ചെയ്യുന്നത് തെറ്റില്ലെന്നാണ്. എന്നാൽ ഗായത്രി സുരേഷ് പറഞ്ഞത് താൻ അങ്ങനെ ഒരു രംഗം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ്.

ഇപ്പോൾ കുഞ്ചാക്കോബോബൻ വരെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാറുണ്ടെന്നും അവതാരകൻ പറഞ്ഞു. അതിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്. കുഞ്ചാക്കോബോബന് അതൊരു തെറ്റ് ആയിരിക്കില്ല. അദ്ദേഹത്തിൻറെ വ്യൂവിൽ നോക്കുമ്പോൾ അത് ശരിയായിരിക്കും. പക്ഷേ എന്റെ വ്യൂവിൽ നോക്കുമ്പോൾ അതൊരു തെറ്റാണ്. അതുകൊണ്ടുതന്നെ ഞാൻ അത് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല..

നമ്മുടെ ശരീരത്തിന് ആക്സസ് നൽകി വേണം നമ്മൾ ഒരു രംഗം അഭിനയിക്കുവാൻ. അങ്ങനെ ഒരു രംഗത്തിൽ അഭിനയിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അങ്ങനെ ഒരു ഓഫർ വരികയാണെങ്കിൽ ഞാൻ അത് നിരസിക്കും എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top