ലാലേട്ടന്റെ ആറാട്ട് റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആണ്, എന്നാൽ ഭീഷ്മപർവം അങ്ങനെ അല്ല, ഗായത്രി സുരേഷ്.

ലാലേട്ടന്റെ ആറാട്ട് റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആണ്, എന്നാൽ ഭീഷ്മപർവം അങ്ങനെ അല്ല, ഗായത്രി സുരേഷ്.

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. കൂടുതലായും ട്രോളികളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ മുഖങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തെ കുറിച്ച് താരം പറയുന്നതാണ്.പലപ്പോഴും ഗായത്രി പറയുന്ന പല കാര്യങ്ങളും ട്രോളുകൾക്ക് ഇടയാക്കാറുണ്ട്.

എങ്കിലും തൻറെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നു പറയുന്ന വ്യക്തി തന്നെയാണ് ഗായത്രി സുരേഷ്. ഇപ്പോൾ പുതിയൊരു കാര്യം ആണ് താരം തുറന്നു പറയുന്നത് ബി ഉണ്ണികൃഷ്ണൻ പുറത്തിറങ്ങിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ചും അമൽ നീരദ് സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭീഷമപർവതെ കുറിച്ചും. സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെടുന്ന ഒരു ചിത്രമാണ് ഇപ്പോൾ ആറാട്ട്. സിനിമയ്ക്ക് ഭാവിയിൽ റിപ്പീറ്റ് വാല്യൂ ഉണ്ടാക്കാമെന്നാണ് നടി ഗായത്രി സുരേഷ് പറയുന്നത്. അതുപോലെ തന്നെ ഭീഷ്മപർവ്വം ഒരു ഇന്റലക്‌ച്യുൽ സിനിമ ആണ് എന്ന് ഗായത്രി വ്യക്തമാക്കുന്നു.

ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി ഈ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിരുന്നത്. റിപ്പീറ്റ് ഉള്ള ചിത്രമാണ് ആറാട്ട് എന്നും ടിവിയിൽ കാണുമ്പോൾ വളരെ രസകരമായി കാണാവുന്ന ഒരു ചിത്രമായിരിക്കും എന്നാണ് തോന്നുന്നത്. ടിവിയിൽ വരുമ്പോൾ റിപ്പീറ്റ് കിട്ടുന്ന ഒരു ചിത്രമാണ്. മമ്മൂട്ടി അമൽ നീരദ് ചിത്രം ഒരു ഇന്റലക്‌ച്യുൽ മൂവി ആയതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ താൻ ആരാണെന്ന് കാണിക്കാനായി ആളുകൾ ഇന്റലക്‌ച്യുൽ മൂവി കൂടുതൽ സ്വീകരിക്കാറുണ്ട് എന്ന് തോന്നുന്നുണ്ട് എന്നും ഗായത്രി പറഞ്ഞു.. വളരെ ഫൺ ആയിട്ടുള്ള ഒരു സിനിമ നമ്മൾ സ്വീകരിച്ചാൽ നമ്മൾ ഇന്റലക്‌ച്യുൽ അല്ലാതാവും എന്നൊരു തോന്നൽ പലർക്കും ഉണ്ടെന്നും ഗായത്രി പറയുന്നുണ്ട്

Leave a Comment

Your email address will not be published.

Scroll to Top