Entertainment

പ്രണവിനെ ശരിക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്.വീണ്ടും മനസ്സ് തുറന്നു ഗായത്രി.

പ്രണവിനെ ശരിക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്.വീണ്ടും മനസ്സ് തുറന്നു ഗായത്രി.

കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയായിരുന്നു ഗായത്രി സുരേഷ്. പിന്നീട് കൂടുതലായും താരം നിരവധി ട്രോളുകൾക്ക് ഇരയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പല അഭിമുഖങ്ങളിലും താരത്തിന് നേരിടേണ്ടിവന്നത് പലതരത്തിലുള്ള ട്രോളുകൾ ആയിരുന്നു. സിനിമകൾ ചുരുക്കം ആണെങ്കിലും അഭിമുഖങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ ഗായത്രിക്ക് സാധിച്ചിട്ടുണ്ട്.

ഗായത്രിയുടെ ചില വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ട്രോളുകൾ പൊതുവേ ആസ്വദിക്കാൻ ഉണ്ടായിരുന്ന ഗായത്രിയെ ചില ട്രോളുകൾ വേദനിപ്പിക്കുന്നുണ്ട് എന്ന് ഗായത്രി തന്നെ തുറന്നു പറയുകയും ചെയ്തു.ഇത്തരം ട്രോളുകൾ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാൻ ഉണ്ടെന്നും ഗായത്രി പറയുന്നു. ഇന്റർവ്യുവിൽ പങ്കെടുക്കുമ്പോൾ ട്രോളുകൾക്ക് വേണ്ടി ചിലർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എല്ലാം തുറന്നു പറഞ്ഞു പോകും. എന്നാൽ പിന്നീട് ട്രോൾ ആയിട്ടാണ് പുറത്തു വരുന്നതെന്നും ഗായത്രി പറയുന്നു.

പരിപാടിയുടെ അവതാരകനായ ശ്രീകണ്ഠൻ നായരുടെ പ്രണയം ഉണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുന്നുണ്ടായിരുന്നു താരം. മുൻകാല പ്രശ്നങ്ങളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. പ്രണവ് മോഹൻലാലിനോട് ഉള്ള ഇഷ്ടത്തെ കുറിച്ച് വീണ്ടും താരം സൂചിപ്പിക്കുന്നുണ്ട്. പ്രണവിനെ ശരിക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്. പ്രണവിനെ തന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡ് താരം ആലിയ ഭട്ട് അഭിമുഖങ്ങളിൽ ഒക്കെ രൺവീറിനോടുള്ള ഇഷ്ടം തുറന്നു പറയുമായിരുന്നു. പ്രണവിനോട്‌ തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ എന്താണെന്ന് തോന്നിയിരുന്നു എന്ന് ഗായത്രി പറയുന്നുണ്ട്.

പക്ഷേ അത് പറഞ്ഞപ്പോൾ ട്രോൾ ആയി മാറി എന്നതാണ് വിഷമം. കോളേജിൽ പഠിക്കുന്ന സമയത്ത് സീരിയസ് ആയി ഒരു പ്രണയം ഉണ്ടായിരുന്നു എന്നും പിന്നീട് രണ്ടാളുടെയും ഇടയിൽ ഒരു ഈഗോ വന്നതോടെയാണ് ഈ ഒരു ബന്ധം മുന്നോട്ടു പോകില്ലെന്ന് മനസ്സിലായതെന്നും ആണ് ഗായത്രി പറയുന്നത്. അയാൾ പോയതോടെ കുറച്ചുകാലം ഡിപ്രഷനിലായിരുന്നു. പിന്നെ സ്വയം പുറത്തു വന്നു. പിന്നീട് കണ്ടിട്ടും സൗഹൃദത്തോടെ സംസാരിച്ചിട്ടും ഒക്കെയുണ്ട്. അയാൾക്ക് തന്നെ ഫേസ് ചെയ്യാൻ ഒരു മടിയുണ്ടായിരുന്നു.

സിനിമയിലെ ഒരു പ്രമുഖ നടൻ തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. സിനിമാനടൻ ആയതുകൊണ്ടല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. തനിക്ക് ആ ഒരു വൈബ് കിട്ടിയില്ല അതുകൊണ്ട് ആയിരുന്നു നോ പറഞ്ഞതെന്നാണ് ഗായത്രി വ്യക്തമാക്കുന്നത്.

Most Popular

To Top