
എന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല.എന്റെ കൂടെ ദൈവം മാത്രമാണുള്ളത്.|Gayathri talks about trol|

ജമുനാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ തന്റെതായ ഇടം നേടാൻ സാധിച്ച നായികയാണ് ഗായത്രി സുരേഷ്. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. എന്നാൽ സിനിമയിൽ പിന്നീട് വേണ്ടരീതിയിൽ ശോഭിക്കാൻ നടിക്ക് സാധിച്ചില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ സുപരിചിത തന്നെയായിരുന്നു. ട്രോളുകളായിരുന്നു നടിയെ പ്രശസ്തയാക്കിയത് എന്ന് പറയേണ്ടിയിരിക്കുന്നു. പലപ്പോഴും അഭിമുഖങ്ങളിലൊക്കെ താരം പറയുന്ന പലകാര്യങ്ങളും ട്രോളുകൾക്ക് ഇരയാവുകയായിരുന്നു ചെയ്യുന്നത്. ഒരേമുഖം ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

പലപ്പോഴും തന്റെ നിലപാടുകളും മറ്റും വ്യക്തവും ശക്തവുമായ തുറന്നുപറയാനും മറക്കാറില്ല. എത്രത്തോളം പരിഹാസ കമന്റുകളും ട്രോളുകളും ലഭിക്കുകയാണെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും മാറാൻ നടി ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം. ഇപ്പോൾ എന്തെങ്കിലും സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്ന് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ട് എന്നുള്ള അവതാരകന്റെ ചോദ്യത്തിനും ഗായത്രി മറുപടി പറയുകയാണ്. മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല.

എന്റെ കൂടെ ആരും നിൽക്കുന്നില്ല. എന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല. അനിയത്തിയും അമ്മയും സപ്പോർട്ട് ചെയ്യില്ല. എന്റെ കൂടെ ദൈവം മാത്രമാണുള്ളത്. ഇത് പറഞ്ഞാലും ചിലര്‍ മോറല്‍ ഫിലോസഫി ആണെന്ന് പറയും.. ഒരു ഇന്നര്‍ വോയിസ് ഉണ്ടാവും..തന്റെ കൂടെ ഒരു പവര്‍ ഉണ്ട് എന്നാണ് താരം പറയുന്നത്.. ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് താരം പങ്കുവെച്ച് അനുഭവം ഇതായിരുന്നു. ഈ അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു.. പക്ഷേ എന്നെ ക്ഷണിച്ചില്ല… എന്നോട് സംസാരിക്കുന്നത് പോലും അവര്‍ എനിക്ക് നല്കുന്ന ഔദാര്യം പോലെയാണ്.. അത് എനിക്ക് വേണ്ട.. അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്നുതന്നെ കട്ട് ചെയ്തു കളയും. ആളുകൾക്ക് എന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാരണമാണ്. അതുകൊണ്ട് ഞാൻ എന്തു ചെയ്താലും പ്രശ്നമില്ല.

അതുകൊണ്ടുതന്നെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എനിക്ക് പറയാം, ചെയ്യാം എന്ന് പറയുന്നുണ്ടായിരുന്നു.
ഗായത്രിയുടെ ഈ വാക്കുകൾ പെട്ടെന്നാണ് ശ്രദ്ധ നേടിയിരുന്നത്. അടുത്തകാലത്താണ് സിനിമയില്ലെങ്കിലും താൻ ജീവിക്കാൻ മറ്റൊരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട് എന്ന് ഗായത്രി സുരേഷ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനൽ തുടങ്ങുമെന്നും ആ യൂട്യൂബ് ചാനലിലൂടെ താൻ മികച്ച കണ്ടന്റുകൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുമെന്നും ഒക്കെയായിരുന്നു ഗായത്രി പറഞ്ഞിരുന്നത്.
Story Highlights:Gayathri talks about trolls
