ഫോളോവേഴ്സ് എണ്ണം കൂട്ടണമെങ്കിൽ അത് കാശ് കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് .വീണ്ടും ട്രോളിനു കാരണം ഇട്ട് കൊടുത്തു ഗായത്രി സുരേഷ്;വീഡിയോ

വളരെയധികം ആരാധകരുള്ള ഒരു നടിയാണ് ഗായത്രി സുരേഷ്.

ഏറ്റവും കൂടുതൽ ആളുകൾ ഗായത്രിയെ അറിയാൻ തുടങ്ങിയത് ഒരുപക്ഷെ ട്രോളുകളിലൂടെ തന്നെയായിരിക്കും. ട്രോളൻമാരുടെ ഒരു പ്രിയപ്പെട്ട കഥാപാത്രം കൂടിയാണ് ഗായത്രി സുരേഷ് എന്ന് എടുത്തു പറയെണ്ടിരിക്കുന്നു. നിരവധി ആരാധകരാണ് ഗായത്രിക്ക് ട്രോളുകളിലൂടെ ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് ഗായത്രിയുടെ അരങ്ങേറ്റം.

പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളിൽ താരം നായികയായി എത്തുകയും ചെയ്തു. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ടോവിനോയുടെ ഒപ്പം താരം അരങ്ങേറ്റം നടത്തിയിരുന്നു. അതുപോലെ ഒരേ മുഖം എന്ന ചിത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ പെട്ടെന്നായിരുന്നു താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. കാരണം താരത്തിന്റെ തൃശ്ശൂർ ഭാഷയിലുള്ള സംസാരവും മറ്റുമായിരുന്നു. എന്നാൽ ട്രോലുകളിലും താരം വളരെ പെട്ടെന്ന് ഇടം നേടിയിരുന്നു.

പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്നും മോഹൻലാലിൻറെ മരുമകൾ ആകാൻ ആരാണ് ആഗ്രഹിക്കാത്തത് എന്ന് ചോദിച്ചു കൊണ്ട് അടുത്തകാലത്ത് താരം എത്തുകയും ചെയ്തിരുന്നു. ഇതായിരുന്നു ട്രോളുകൾക്ക് വഴി വെച്ചിരുന്നത്. ഇപ്പോൾ വീണ്ടും താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വീണ്ടും താരത്തിന് ട്രോളുകൾക്ക് ഒരു കാരണം ആയിട്ടുണ്ട് ഈ അഭിമുഖം. തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് എണ്ണം കുറയുകയാണെന്ന് വിഷമത്തിലാണ് താരം.

1.3 മില്യൺ ഫോളോവേഴ്സ് ആയിരുന്നു തനിക്കുണ്ടായിരുന്നത്. താൻ ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആവാത്തത് കൊണ്ട് അത് 1.2 മില്യൺ ആയി കുറഞ്ഞിരിക്കുകയാണ്. ഇനി ഫോളോവേഴ്സ് എണ്ണം കൂട്ടണമെങ്കിൽ അത് കാശ് കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് ഗായത്രിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ട്രോളിനുള്ള കാരണം ആയി എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top