വെള്ളം അടിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നെ അത് മോശമായി ബാധിക്കാൻ തുടങ്ങിയപ്പോൾ നിർത്തി, ഗായത്രി സുരേഷ്.

മലയാളസിനിമയിലെ യുവനടിമാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറ്റം നടത്തുന്നത്..

പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. എങ്കിലും വേണ്ടത്ര സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. കൂടുതലായും താരം ശ്രദ്ധിക്കപ്പെട്ടത് പലതരത്തിലുള്ള റോളുകളിലൂടെ ആയിരുന്നു. താരം പറയുന്ന ചില വാക്കുകൾ പലപ്പോഴും ട്രോളുകൾക്ക് ഇരയാവുകയായിരുന്നു ചെയ്തത്. നടൻ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെയാണ് ട്രോളുകൾക്ക് തുടക്കം. പിന്നീടങ്ങോട്ട് താരം എന്തുപറഞ്ഞാലും അത് ട്രോൾ ആയി മാറുകയായിരുന്നു.

ഗായത്രി സുരേഷും അനീഷ് ഗോപിനാഥനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പുതിയ ചിത്രമാണ് മാഹി എന്ന ചിത്രം. ചിത്രത്തിലെ ഇതിവൃത്തമായി വരുന്നത് മദ്യപാനിയായ ഒരു പുരുഷനെ സ്നേഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ്. ഇതിനിടയിൽ ഇവർക്കുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ വളരെ മനോഹരമായ രീതിയിൽ ആവിഷ്കരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി ഒരു അഭിമുഖത്തിൽ താരത്തോട് ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മദ്യപിക്കുമോ എന്നായിരുന്നു താരത്തോട് ചോദിച്ചിരുന്നത്. താരം പറഞ്ഞത് ഇങ്ങനെയാണ്, വെള്ളം അടിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നെ അത് മോശമായി ബാധിക്കാൻ തുടങ്ങിയപ്പോൾ നിർത്തി. സൗന്ദര്യത്തെയും ശരീരത്തിനും ആരോഗ്യത്തിനും എല്ലാം മദ്യപാനശീലം വളരെ മോശമാണ്. അങ്ങനെ തോന്നിയപ്പോൾ തന്നെ നന്നാവാൻ വേണ്ടി നിർത്തിയതാണ്. മദ്യപിച്ച് ജീവിതത്തിൽ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. മദ്യപാനമെന്നത് തന്നെ ഒരു നെഗറ്റിവിറ്റി ആണ്. അത് കാരണം ചെയ്തുകൂട്ടിയ അബന്ധങ്ങളെപ്പറ്റി പറഞ്ഞതിനെ പ്രമോട്ട് ചെയ്യാൻ താൽപര്യമില്ല.

Leave a Comment

Your email address will not be published.

Scroll to Top