ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു, പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ല ഭർത്താവ് ആകും. ഗായത്രി സുരേഷ്.

സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെ ശ്രദ്ധനേടിയ ഒരു താരം ആയിരുന്നു ഗായത്രി സുരേഷ്.

കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം ഒരേ മുഖം, വർണ്യത്തിലാശങ്ക, ഒരു മെക്സിക്കൻ അപാരത ചിത്രങ്ങളിലൂടെയൊക്കെ താരം മികച്ച പ്രകടനം ആരാധകർ കാണുകയും ചെയ്തിരുന്നു. കൂടുതലായും ട്രോളുകളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. കാരണം എപ്പോഴും താരം പറയുന്ന വാക്കുകൾ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇട വരാറുണ്ടായിരുന്നു.

ഒരിക്കൽ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായെന്നും മോഹൻലാലിൻറെ മരുമകൾ ആകാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് ഒക്കെ താരം പറഞ്ഞിരുന്നത് വലിയ തോതിൽ തന്നെ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിനെപ്പറ്റി തുറന്നു പറയുകയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് തൻറെ മോഹമാണ്. ഒരാഗ്രഹമാണ്. താൻ മാത്രമല്ല അത് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടായിരിക്കില്ല.

ആർക്കാണ് മോഹൻലാൽ സാറിൻറെ മരുമകൾ ആകാൻ ആഗ്രഹം ഉണ്ടാവാതിരിക്കുക. അതുമാത്രമല്ല പ്രണവ് മോഹൻലാലിൻറെ സ്വഭാവവും എല്ലാവർക്കും ഇഷ്ടമുള്ള തന്നെയാണ്. പക്ഷേ താൻ അതിനുവേണ്ടി നോക്കി ഇരിക്കുകയല്ല. തന്റെ യാത്രയിൽ മറ്റൊരാളെ ഇഷ്ടപ്പെടുകയാണെങ്കിൽ ചിലപ്പോൾ അയാളെ വിവാഹം കഴിക്കാം. പ്രണവിനെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു ആഗ്രഹം തന്നെ ആണ്. ചെറിയ പ്രായമുള്ളപ്പോൾ തന്നെ ഒരു ബുക്കിൽ ലാലേട്ടൻറെ ഒരു ഫാമിലി ഇൻറർവ്യൂ പ്രണവിനെ താൻ കണ്ടിട്ടുണ്ട്. പ്രണവിനെ കണ്ടപ്പോൾ ഇവൻ കൊള്ളാമല്ലോ എന്ന് താൻ പറഞ്ഞിട്ടുണ്ട്.

പിന്നീട് സാഗർ ഏലിയാസ് ജാക്കിയിൽ കണ്ടു. പിന്നീട് പ്രണവ് സിനിമയിലേക്ക് വന്നു. അങ്ങനെ പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ അറിവ് ലഭിച്ചു. ലാലേട്ടനെ മരുമകൾ ആകാൻ ആഗ്രഹമുണ്ട്. അദ്ദേഹം താരവും തമ്മിൽ കണക്ട് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. പരിഹസിക്കപ്പെടുന്ന ട്രെൻഡ് ആയപ്പോഴാണ് ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥിച്ചത്. പരിഹസിക്കുന്നവരെ അല്ലല്ലോ നല്ലോണം പൊക്കി പറയുന്ന ഇൻസ്പെയർ ചെയ്യുന്നവരെയാണല്ലോ നമുക്ക് ആവശ്യം എന്നും കല്യാണി പറയുന്നുണ്ട്. താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്.

ഇപ്പോൾ ഹൃദയം എന്ന ചിത്രത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹം പറയുകയാണ് ഗായത്രി സുരേഷ്. കല്യാണിയും പ്രണവും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി. അവരുടെ പൊട്ടുതൊട്ട് പൗർണമി എന്ന പാട്ടും അതിമനോഹരമായി തോന്നിയിരുന്നു.. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥത്തിലും ഒരു നല്ല ഭർത്താവ് ആയിരിക്കും എന്ന് എനിക്ക് തോന്നി എന്നാണ് പറയുന്നത്. ചിത്രത്തിൽ പ്രണവിനെ കാണാൻ സുന്ദരനായിരുന്നു എന്നുമൊക്കെയാണ് ഗായത്രി പറയുന്നത്.

Leave a Comment