Entertainment

അച്ഛൻ ശരിക്കും എസ്എഫ്ഐ കാരനായിരുന്നു. അച്ഛൻ ഒരു സോ കാൾഡ് രാഷ്ട്രീയക്കാരൻ അല്ല. ഗോകുൽ സുരേഷ് |Gokul Suresh talks about his father’s politics|

അച്ഛൻ ശരിക്കും എസ്എഫ്ഐ കാരനായിരുന്നു. അച്ഛൻ ഒരു സോ കാൾഡ് രാഷ്ട്രീയക്കാരൻ അല്ല. ഗോകുൽ സുരേഷ് |Gokul Suresh talks about his father’s politics|

മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. നിരവധി ആരാധകരാണ് ഇന്ന് സുരേഷ് ഗോപിക്ക് ഉള്ളത്. ഇന്ന് അദ്ദേഹം ഒരു സിനിമാനടൻ മാത്രമല്ല. മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. തന്റെ കർമ്മമേഖലയിൽ മികച്ച രീതിയിൽ ജോലി ചെയ്യുവാൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. 100% അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾ വരാറുണ്ട്. അത്തരം വിമർശനങ്ങൾക്ക് ഒന്നും തന്നെ അദ്ദേഹം ചെവി കൊടുക്കാറില്ല.

എന്നാൽ അടുത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് മോശമായി ഒരാൾ സംസാരിച്ചപ്പോൾ മകനായ ഗോകുൽ സുരേഷ് അതിന് കടുത്ത രീതിയിലുള്ള മറുപടി നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. മറുപടി നൽകിയ ഗോകുൽ സുരേഷിനെ എല്ലാവരും സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഗോകുൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ ഒരിക്കലും അങ്ങനെ മനപ്പൂർവ്വം പറഞ്ഞത് ആയിരുന്നില്ല. താൻ അച്ഛനുവേണ്ടി പറഞ്ഞതാണെങ്കിലും മറ്റൊരാളുടെ അച്ഛനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അത് മോശമായിപ്പോയി എന്ന് തനിക്ക് പിന്നീട് തോന്നിയിരുന്നു എന്നും പറയുന്നുണ്ട്.

ആദ്യകാലഘട്ടങ്ങളിൽ ഒക്കെ അച്ഛനെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ ആരും പ്രതികരിക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ പ്രതികരിക്കുന്നത് പോലും കുറ്റമായി കണ്ടിരുന്നു. ഇപ്പോഴാണ് എന്റെ പ്രതികരണങ്ങൾ ഒക്കെ ആളുകൾക്കിടയിൽ നിന്നും ഒരു സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. അച്ഛന്റെ രാഷ്ട്രീയത്തെ കുറിച്ച് പലരും പലതും പറയുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ കോൺഗ്രസ്സുകാരനായിരുന്നു എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ വെറും തെറ്റിദ്ധാരണ മാത്രമാണ്. അച്ഛൻ ശരിക്കും എസ്എഫ്ഐ കാരനായിരുന്നു. ഇത് ഞാൻ കേട്ട കഥയാണ്. അച്ഛൻ കരുണാകരൻ സാറുമായി ഒക്കെ അടുപ്പമുണ്ടായിരുന്നു. ഞാൻ അതിന്റെ ഫോട്ടോസ് ഒക്കെ വീട്ടിൽ കണ്ടിട്ടുമുണ്ട്. അതുകൊണ്ട് നാട്ടുകാരെല്ലാം വിചാരിക്കുന്നത് പോലെ ഒരു സൊ കാൾഡ് ബിജെപിക്കാരൻ അല്ല.

അച്ഛന് സ്വതന്ത്രനായി മത്സരിക്കാമായിരുന്നു എന്നും അഭിപ്രായങ്ങൾ വന്നിരുന്നു. അങ്ങനെ മത്സരിക്കുകയായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബം വിൽക്കേണ്ട അവസ്ഥ വന്നേനെ എന്നാണ് ഗോകുൽ പറയുന്നത്. താൻ സോഷ്യലിസത്തിൽ ആണ് വിശ്വസിക്കുന്നത് എന്നും ഗോകുൽ തുറന്നു പറഞ്ഞിരുന്നു. അച്ഛൻ നല്ലൊരു രാഷ്ട്രീയക്കാരനാണ് എന്നും അഴിമതി ഇല്ലാതെ രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ വേണ്ടിയാണ് അച്ഛൻ ശ്രമിക്കുന്നത് എന്നൊക്കെയാണ് ഗോകുൽ പറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

Story Highlight:Gokul Suresh talks about his father’s politics

Most Popular

To Top