പാവം നിർമ്മാതാവും ബാനറിലും സംവിധായകനിലും വിശ്വസിച്ച് തല വെച്ച് കൊടുത്ത പ്രേക്ഷകരും, ഗോൾഡിനേ വിമർശിച്ചു ആരാധകർ |Gold movie review

വലിയ സ്വീകാര്യതയുടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ഗോൾഡ്. എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് മുതൽ തന്നെ വലിയ ആകാംക്ഷയോടെ ആയിരുന്നു ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നിരുന്നത്. അതിന്റെ പ്രധാന കാരണം എന്നത് അൽഫോൻസ് പുത്രൻ പൃഥ്വിരാജ് കോമ്പിനേഷനാണ്.

ഇരുവരും ഒരുമിക്കുന്നു എന്ന് കേട്ട നിമിഷം മുതൽ വലിയ പ്രതീക്ഷയുടെ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രം നിരാശ മാത്രമാണ് നൽകിയത് എന്നാണ് ഇപ്പോൾ അഭിപ്രായം ഉയരുന്നത്. എന്നാൽ സമിശ്രമായ ചില അഭിപ്രായങ്ങളും ചിത്രത്തിലെ ലഭിക്കുന്നുണ്ട്. പ്രേമം ചിത്രത്തെ മുൻനിർത്തി നോക്കി കാണുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ അതല്ല കാരണം എന്നും മറ്റ് ചിലർ പറയുന്നു. മൊത്തത്തിൽ സമ്മിശ്രമായ അഭിപ്രായങ്ങൾ ലഭിച്ച ചിത്രത്തെക്കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദീപ നരേന്ദ്രൻ എന്ന വ്യക്തിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..ഗോൾഡ്: പടം പെർഫെക്ടല്ലാ എന്ന് സംവിധായകൻ മുൻകൂർ ജാമ്യം എടുത്തപ്പോൾ ആരാധകർ കരുതി വിനയം കൊണ്ടാണെന്ന്. വലിയ പരസ്യവും പ്രമോഷനും കൊടുക്കാത്തപ്പോൾ കരുതി ആത്മ വാശ്യാസം കൊണ്ടാണെന്ന്….ഒരു ചുക്കുമല്ല പടം അറുബോറാണ് എന്ന് സംവിധായകന് മറ്റാരെക്കാളും ബോധ്യമുണ്ടായിരുന്നു.

പാവം നിർമ്മാതാവും ബാനറിലും സംവിധായകനിലും വിശ്വസിച്ച് തല വെച്ച് കൊടുത്ത പ്രേക്ഷകരും …കുറേ സ്ളോ മോഷൻ …എന്തിന് വന്നു എന്ന് അവർക്ക് പോലും അറിയാത്ത താര നിര .. നനഞ്ഞ പടക്കം പോലത്തെ കോമഡികൾ ,മനസിൽ നിൽക്കാത്ത പാട്ടുകൾ ,എന്തോ വിസ്മയം പോലെ കാട്ടികൂട്ടിയ എഡിറ്റിങ്ങ്… പേരിന് പോലും ഇലാത്ത കഥ..നായകനിലേക്ക് വന്നാൽ പ്രത്യേകിച്ച് ഒരു പുതുമയും ഇല്ലാന്ന് മാത്രല്ല ഒന്നും ചെയ്യാനില്ലാതായിപ്പോയി.ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് എന്തിൻ്റെ കുറവായിരുന്നു ഈ പടത്തിന് തല വെക്കാൻ.നായിക പോസ്റ്റായിരുന്നു എന്ന ക്ളീഷെ ഡയലോഗ് പോലും പറയാർ പറ്റാത്തത്ര ശോകം. ഫസ്റ്റ് ഹാഫിൽ ഞാൻ ഓർത്തു നായികയ്ക്ക് നടക്കാനാവില്ല എന്ന് .രണ്ടേ രണ്ട് സീൻ .. ഇരിക്കുന്നു പോപ് കോൺ കഴിക്കുന്നു….തീർന്നു..ലാലു അലക്സ് കോമാളിത്തരത്തേക്കാൾ ഭേതം പഴയ സർദാർജി ജോക്സ് ആണ്… ഭേതമായി തോന്നിയത് മല്ലികാ സുകുമാരൻ മാത്രമാണ്. എന്തിനോ തിളച്ച സാമ്പാറിന് 1/5 റേറ്റിങ്ങ് .Story Highlights: Gold movie review
