Entertainment

നായിക സായി പല്ലവി ആണേൽ നിർമ്മാതാക്കൾക്ക് ആശ്വാസം.ഒരു ചെലവുമില്ല, സ്വന്തം കാര്യം നോക്കും; കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമിതോ?|Good characteristics of Sai Pallavi|

നായിക സായി പല്ലവി ആണേൽ നിർമ്മാതാക്കൾക്ക് ആശ്വാസം.ഒരു ചെലവുമില്ല, സ്വന്തം കാര്യം നോക്കും; കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമിതോ?|Good characteristics of Sai Pallavi|

മലയാളത്തിന്റെ യുവതാരമായ നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമായിരുന്നു പ്രേമം. വമ്പൻ വിജയം നേടിയ ചിത്രത്തിലെ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. പ്രേമത്തിലെ മലർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായി പല്ലവി. പ്രേമം സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായിരുന്നു സായി പല്ലവി. മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള ഒരു തിരക്കേറിയ നടിയായി താരം മാറി കഴിഞ്ഞു. താരത്തിന്റെ നൃത്തരംഗങ്ങളും പലപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. തെലുങ്കിലാണ് ഇപ്പോൾ കൂടുതലായും സിനിമകളിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സിനിമകളിൽ വെറുതെ നായകന്റെ നിഴലായി നടക്കുവാൻ അല്ല സായിക്ക് ഇഷ്ടം. കാമ്പുള്ള വേഷങ്ങളാണ് താരം തിരഞ്ഞെടുക്കുന്നത്. താരത്തിന്റെ സിനിമ സെലക്ഷൻ പ്രശംസനീയമാണ്. ശ്യാം സിംഗ് റോയ് എന്ന ചിത്രത്തിലേ താരത്തിന്റെ പ്രകടനം അഭിനന്ദനം അർഹിക്കുന്നത് ആയിരുന്നു. ഇപ്പോൾ ഗാർഗി ആണ് പുറത്തിറങ്ങാനുള്ളത്. പുതിയ ഒരു മികച്ച നർത്തകിയും അഭിനേതാവും മാത്രമല്ല തന്റെ സ്വന്തം പ്രൊഫഷനോട് വല്ലാത്ത ആത്മാർത്ഥത കൂടിയാണ് താരത്തിന് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൈനിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമാകുന്നത് നടിയുടെ ആത്മാർത്ഥതയാണ് എന്ന് എല്ലാവർക്കുമറിയാം. നിർമ്മാതാക്കൾക്ക് സായി പല്ലവിയാണ് നായികയെങ്കിൽ ആശ്വാസമാണ് എന്നാണ് ഇൻഡസ്ട്രിയൽ സംസാരം.

സായി പല്ലവി ഒരു സിനിമയുടെ ഭാഗം ആവുകയാണെങ്കിൽ ആ സിനിമ തീരുന്നതുവരെ ആത്മാർത്ഥമായി താരം ജോലി ചെയ്യും. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ ഒരു മടിയുമില്ലാത്ത താരം ആണ് സായി പല്ലവി. ഇത് ടോളിവുഡ് മാഗസിനുകൾ റിപ്പോർട്ട് ചെയ്യുന്നു. പല മുൻനിര നടിമാരും പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ മടി കാണിക്കുന്നുണ്ട് എന്നും പ്രത്യേകം പണം വാങ്ങി പ്രമോഷന് വന്നാൽ തന്നെ നിർമാതാക്കൾക്ക് അധിക ചിലവാണ് നൽകുന്നതെന്നും ആണ് അറിയുന്നത്. നടിമാരുടെ സ്റ്റാഫുകളുടെ ഒരു സംഘം തന്നെ ചിത്രീകരണ സമയത്ത് പ്രമോഷന് സമീപം ഒപ്പമുണ്ടാകും. ഇവരുടെ ചെലവ് കൂടി പലപ്പോഴും നിർമാതാക്കളാണ് വഹിക്കേണ്ടത് ആയി വരുന്നത്.

അനാവശ്യമായ ഒരു ചെലവും വരുത്തി വയ്ക്കാറില്ല സായി പല്ലവി എന്നാണ് പൊതുവേ പറയുന്നത്. ഒരു സ്റ്റാഫ് മാത്രമാണ് പ്രമോഷന് വേണ്ടി സായിക്കൊപ്പം എത്തുന്നത്. അവരുടെ ചിലവ് നടി തന്നെയാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ നിർമ്മാതാക്കൾക്ക് പ്രശ്നമില്ല. ഒരു വിധത്തിലുള്ള പ്രശ്നങ്ങളും സെറ്റിൽ താരം ഉണ്ടാകാറില്ല എന്നാണ് സംസാരം.
Story Highlights:Good characteristics of Sai Pallavi

To Top
$(".comment-click-14475").on("click", function(){ $(".com-click-id-14475").show(); $(".disqus-thread-14475").show(); $(".com-but-14475").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });