എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, നീ എൻറെ അടുക്കൽ എൻറെ കിടക്കയിൽ വേണം.!എന്നെ വിട്ട് പോകല്ലേ. അഭയയുടെ പോസ്റ്റിനു മറുപടി പോസ്റ്റുമായി ഗോപി സുന്ദർ|Gopi Sundar replied to Abhay’s post

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, നീ എൻറെ അടുക്കൽ എൻറെ കിടക്കയിൽ വേണം.!എന്നെ വിട്ട് പോകല്ലേ. അഭയയുടെ പോസ്റ്റിനു മറുപടി പോസ്റ്റുമായി ഗോപി സുന്ദർ|Gopi Sundar replied to Abhay’s post

കഴിഞ്ഞ ദിവസമായിരുന്നു അഭയുടെ ജീവിതത്തിൽ സംഭവിച്ച ഒരു സങ്കട വാർത്ത അഭയ ഹിരന്മയി പങ്കുവെച്ചത്. തന്റെ വീട്ടിലേക്ക് ഒരു നായ മരിച്ച വിവരം ആയിരുന്നു ഇത്. മൂന്നു നായ്ക്കളിൽ പുരുഷു എന്ന് പേരുള്ള നായയായിരുന്നു മരിച്ചത്. ഈ നായയെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഗോപിസുന്ദർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് ഈ നായക്ക് പേരിട്ടത്. അതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ദീർഘായുസ്സ് ഉണ്ടാകട്ടെ നല്ല ആരോഗ്യം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് നായയെ കയ്യിൽ എടുത്തു വച്ച് തലയിൽ തലോടുന്ന ഒരു വീഡിയോ ആണ് പങ്കുവയ്ക്കുന്നത്.

എനിക്ക് നിന്റെ പേരിടൽ ചടങ്ങ് ഇന്നും ഓർമയുണ്ട് എന്ന് പറയുന്ന ഒരു നൊമ്പരപ്പെടുത്തുന്ന ക്യാപ്ഷൻ കൂടിയാണ് ഗോപി സുന്ദർ ഈ വീഡിയോ ഒപ്പം നൽകിയിരിക്കുന്നത്. ഗോപി സുന്ദറിൻറെ വാക്കുകൾ ഇങ്ങനെ… എന്റെ പുരുഷു ഉറങ്ങു നീ, എന്നും എൻറെ മടിയിൽ ഉറക്കമായിരിക്കും എന്ന് തുടങ്ങുകയാണ് ഈ ക്യാപ്ഷൻ. നീ ഇവിടെ സുരക്ഷിതനാണ്, എനിക്ക് ഇത് സഹിക്കാൻ വയ്യ. എൻറെ മനസ്സ് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കിടക്കുമ്പോൾ എൻറെ കട്ടിലിനടിയിൽ തന്നെ ഉണ്ടാകും നീ, എൻറെ തൊട്ടടുത്ത്,ഒരുപാട് സ്നേഹം പുരുഷു ഇങ്ങനെയായിരുന്നു ഗോപി സുന്ദർ കുറിച്ച വാക്കുകൾ. അവസാനമായി അദ്ദേഹത്തിന് ഒരു നോക്കുപോലും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട നായെ കാണാൻ പറ്റാത്ത വിഷമം ഈ വാക്കുകളിൽ ഉണ്ട് എന്ന് ആരാധകർ തന്നെ മനസ്സിലാക്കുന്നു.

ഇതുപോലെ നൊമ്പരപ്പെടുത്തുന്ന വാക്കുകളായിരുന്നു അഭയയും പോസ്റ്റ് ചെയ്തത്. എനിക്ക് നിന്നെ നല്ലോണം നോക്കാൻ സാധിച്ചില്ല പുരുഷു എന്ന് പറഞ്ഞായിരുന്നു അഭയ കുറച്ചധികം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അവസാന സമയത്ത് നിന്റെ കൂടെ ഇരിക്കാൻ എനിക്ക് സാധിച്ചില്ല. എന്നെ വിശ്വസിക്കൂ എന്നെങ്കിലും നിന്നെ എനിക്ക് കാണാൻ സാധിക്കുമെങ്കിൽ നിന്നെ ഞാൻ വിടില്ല, നമ്മൾ ഒരുമിച്ച് ടിവി കാണും, നമ്മൾ പരസ്പരം ബിസ്കറ്റ് കഴിക്കും, ഞാൻ നിന്നെ നടത്താൻ കൊണ്ടുപോകും, എനിക്കറിയാം ഇനി സ്വർഗ്ഗത്തിലും നീ എൻറെ കോഴി കുഞ്ഞുങ്ങളെ തുരുത്തും, പക്ഷേ ഇപ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ ഇപ്പോൾ ഞാൻ നിന്നെ കെട്ടിപ്പിടിച്ചിരിക്കുന്നു. എനിക്ക് നിന്നോട് യാത്ര പറയാൻ വയ്യ, യാത്ര പറയുന്നില്ല ഞാൻ.

നിന്നെ ഒരുപാട് സ്നേഹിക്കുന്നു നീ കുറുമ്പ് കാണിക്കുമ്പോൾ ഞാൻ വഴക്കു പറയും. എങ്കിലും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നീ എൻറെ അടുക്കൽ എൻറെ കിടക്കയിൽ വേണം. ഇനി ഒരിക്കലും മരിക്കാതെ ഒരുമിച്ചു തുടങ്ങണം. എനിക്കത്രയും വിഷമം താങ്ങാൻ വയ്യ. എന്നെ വിട്ട് പോകല്ലേ ഇങ്ങനെയാണ് കുറച്ച് അഭയ കുറിച്ചത്. ഈ കുറിപ്പ് വൈറൽ ആയി കഴിഞ്ഞു.
Story Highlights:Gopi Sundar replied to Abhay’s post