ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമായിരുന്നു അമൃത സുരേഷ്.

പിന്നീട് അമൃതാ സുരേഷിനെ ആരാധകർ അറിയുന്നത് നടൻ ബാലയുടെ ഭാര്യ എന്ന പേരിലായിരുന്നു. എന്നാൽ അധികകാലം ആ ഒരു മേൽവിലാസം അമൃതയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുകയായിരുന്നു. അതുകൊണ്ടുതന്നെ മകൾ അവന്തികയും അമൃതയും ബാലയിൽ നിന്നുമകന്ന് താമസം ആരംഭിക്കുകയും ചെയ്തു.

പിന്നീട് നിയമപരമായി ഇരുവരും വേർപിരിഞ്ഞിരുന്നു. അടുത്ത കാലത്തായിരുന്നു ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നത്. അമൃത ഇപ്പോഴും വിവാഹിതയല്ലാതെ തുടരുകയുമാണ്. ഒരു സിംഗിൾ പേരന്റ് ആയ അമൃത പലതരത്തിലുള്ള വിവാദങ്ങൾക്കു ഇര ആവേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അമൃത പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ആരാധകർക്കിടയിൽ ഒരു സംശയം ജനിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഗോപിസുന്ദറിനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത കുറിച്ചത് ഇങ്ങനെയാണ്,

“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പുകൾ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” ഈ ഒരു കുറിപ്പിലൂടെ അമൃതാ സുരേഷ് എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോവുകയാണെന്നും ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ആണോ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നുമാണ് ഈ പോസ്റ്റിനു താഴെ നിരവധി ആളുകൾ സംശയങ്ങളായി ചോദിച്ചത്. എന്നാൽ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള മറുപടി ലഭിക്കുന്നില്ല. ഗോപിസുന്ദർ നിലവിൽ ഒരു ബന്ധത്തിലുള്ള വ്യക്തി തന്നെയാണ്.

ഗായിക അഭയ ഹിരൺ മയിയും ആയി ലിവിംഗ് ടുഗതറിൽ ആണ് ഗോപിസുന്ദർ അതുകൊണ്ടു തന്നെ ഇരുവരും പിരിഞ്ഞൊ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്താണ് ഈ ഒരു പോസ്റ്റിന്റെ അർത്ഥം എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇതിന് അമൃതയും ഗോപിയും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ആണ് കൂടുതൽ ആളുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗോപി സുന്ദറിനെ അമൃത ആശ്ലെഷിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് ആളുകൾക്കിടയിൽ ഒരു സംശയം നിറഞ്ഞുനിൽക്കുന്നത്. ഗോപിസുന്ദറിനെ ടാഗ് ചെയ്തു കൊണ്ടാണ് താരം ഇങ്ങനെ കുറിച്ചിരിക്കുന്നത്.
