Entertainment

അമൃതയും ഗോപീസുന്ദറും വിവാഹിതർ തന്നെ..! സിന്ദൂരം അണിഞ്ഞ അമൃതയുടെ വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി ശ്രദ്ധനേടുന്നത് അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയ വാർത്തയാണ്.

പ്രണയം തുറന്നു പറഞ്ഞിരുന്നെങ്കിലും ഇവർ തമ്മിൽ വിവാഹിതരായോ എന്ന കാര്യം ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ആ കാര്യത്തിലും ഒരു സ്ഥീതീകരണം എത്തിയിരിക്കുകയാണ്. ഇരുവരും ഔദ്യോഗികമായിത്തന്നെ വിവാഹിതരായ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം എന്ന രീതിയിലാണ് വാർത്തകൾ പുറത്ത് വരുന്നത്.

ഗുരുവായൂർ അമ്പലനടയിൽ ഗോപിസുന്ദറിന് ഒപ്പം നിൽക്കുന്ന അമൃതയും മകളെയും കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അമൃതയുടെ നെറ്റിയിലെ സിന്ദൂരവും ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. വിവാഹിതയായ സ്ത്രീകളാണ് പൊതുവേ സിന്ദൂരം തൊടാറുള്ളത്. അമൃത വിവാഹമോചിതയായതിനുശേഷം ഒരു വേദിയിൽ സിന്ദൂരം അണിഞ്ഞു എത്തിയിട്ടുമില്ല..
ഇത് തന്നെ അമൃത വിവാഹിതയായതിന്റെ തെളിവായി ആണ് ആളുകൾ മനസ്സിലാക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഗുരുവായൂരിൽ വച്ച് നടന്നത് എന്ന് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. തങ്ങളുടെ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ഇവരുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഊഹാപോഹങ്ങളും സംശയങ്ങളും നിറഞ്ഞുനിന്നിരുന്ന ഇക്കാര്യത്തിൽ ഇപ്പോൾ ഒരു സ്ഥിതീകരണം നൽകിയിരിക്കുകയാണ് ഗോപിസുന്ദർ. വലിയതോതിൽ തന്നെ വിമർശനങ്ങൾക്ക് ഇരയാകുന്ന ഒരു വ്യക്തിയാണ് ഗോപി സുന്ദർ. 2001ലായിരുന്നു ഗോപീസുന്ദറും ഭാര്യ പ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനുശേഷം സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രിയയുമായി ഗോപിസുന്ദർ വേർപിരിഞ്ഞിരുന്നു. വേർപിരിയാനുള്ള കാരണങ്ങൾ ഇന്നും ഗോപിസുന്ദർ തുറന്നു പറഞ്ഞിട്ടില്ല. നിയമപരമായി ഇവർ വേർപിരിഞ്ഞൊ എന്നതിലും ഇതുവരെ സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

View this post on Instagram

A post shared by Celespot Media (@celespotmedia)

സെറ്റ് സാരി അണിഞ്ഞു നാടൻ വേഷത്തിലാണ് അമൃത ഗുരുവായൂരമ്പലനടയിൽ എത്തിയത്. മേൽമുണ്ടും കസവ് മുണ്ടും ധരിച്ച് നാടൻ വേഷത്തിൽ തന്നെയായിരുന്നു ഗോപീസുന്ദറും എത്തിയത്. ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ ആഴം വളരെ വ്യക്തമാക്കിത്തരുന്ന രീതിയിലുള്ള ചിത്രങ്ങൾ തന്നെയാണ് ഇത്. ഇരുവരും വിവാഹിതരായി എന്നതിനുള്ള ഏറ്റവും വലിയ തെളിവ് ഈ ചിത്രങ്ങൾ തന്നെയാണ്. ഔദ്യോഗികമായ തുറന്നു പറച്ചിൽ ഉടനെ വരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒരു പക്ഷേ ഇവർ വിവാഹസൽക്കാരം നടത്താനുള്ള സാധ്യതയും ആരാധകർ കാണുന്നുണ്ട്.

Most Popular

To Top