Entertainment

വീണ്ടും കോപ്പി സുന്ദർ ആണ് എന്ന് തെളിയിച്ച ഗോപി സുന്ദർ. ഗോപി സുന്ദർ പുറത്തിറക്കിയ തൊന്തരവ് എന്ന ആൽബം ഈ സിനിമ പാട്ടിന്റെ കോപ്പിയടി എന്ന് പ്രേക്ഷകർ.|Gopi Sundar’s album Thontharav was released by the audience who called this movie a copy of the song.

ഗോപി സുന്ദറും അമൃത സുരേഷും ഏറ്റവും അടുത്തായി പുറത്തിറക്കിയ ആൽബമാണ് തൊന്തരവ് എന്ന ആൽബം. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ആൽബം സ്വന്തമാക്കിക്കഴിഞ്ഞത്. ഗോപി സുന്ദറും അമൃത സുരേഷും സോഷ്യൽ മീഡിയയിൽ വളരെയധികം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നവരാണ്. അതുകൊണ്ടായിരിക്കാം ആൽബത്തിന് വിമർശനം ഏൽക്കേണ്ടി വന്നത് എന്ന് ആദ്യം ആളുകൾ വിചാരിച്ചത്. എന്നാൽ ഗോപി സുന്ദറിനെ കുറിച്ച് ആദ്യം മുതൽ തന്നെ ഉയർന്നു വരുന്ന ഒരു ആരോപണമാണ് ഗോപി സുന്ദർ പാട്ടുകൾ ചെയ്യുന്നത് കോപ്പിയടിച്ചു കൊണ്ടാണ് എന്നത്. പലപ്പോഴും പല ഗാനങ്ങളും ഇത്തരത്തിൽ കോപ്പി ആണ് എന്ന രീതിയിൽ തെളിവുകളും ആയും നിരീക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും പുതുതായി റിലീസ് ചെയ്ത തൊന്തരവ് എന്ന ആൽബവും കോപ്പിയടിച്ചിരിക്കുകയാണ് ഗോപി സുന്ദർ എന്ന രീതിയിലാണ് ഇപ്പോൾ വിമർശകർ എത്തിയിരിക്കുന്നത്.

ഈ പാട്ട് എങ്കിലും സ്വന്തമായി എഴുതി കൂടെ എന്നും എന്തിനാണ് ഇങ്ങനെ മറ്റുള്ളവർ എഴുതിയതിൽ നിന്നും കോപ്പിയടിച്ച് ആ ഗാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും ഒക്കെ ആളുകൾ ചോദിക്കുന്നുണ്ട്. ദുൽഖർ സൽമാനും നസ്രിയ നസീമും പ്രധാന വേഷത്തിലെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രം വലിയതോതിൽ വിജയിച്ചിരുന്നില്ല. എങ്കിലും ചിത്രത്തിലെ ഗാനങ്ങൾ എല്ലാം നന്നായി തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്തരത്തിൽ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു “തമ്മിൽ ഒരു വാക്കു മിണ്ടാതെ” എന്ന ഗാനം. ആ കാലത്തെ യുവതലമുറകൾക്കിടയിൽ വലിയ ആവേശമായിരുന്നു തമ്മിൽ ഒരു വാക്കു മിണ്ടാതെ എന്ന പാട്ട്. ഈ പാട്ട് കോപ്പിയടിച്ചാണ് ഗോപി സുന്ദർ ഇപ്പോൾ തോന്തതരവ് എന്ന ഗാനം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി കമന്റുകൾ ആണ് ഈ ഒരു കാര്യവും ആയി ബന്ധപ്പെട്ട വന്നു കൊണ്ടിരിക്കുന്നത്. പലരും ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

എത്രത്തോളം സൈബർ ആക്രമണങ്ങൾ ഉണ്ടായാലും നേരിട്ട് പ്രതികരിക്കുന്ന വ്യക്തിയല്ല ഗോപി സുന്ദർ. അതുകൊണ്ടു തന്നെ ഈ കാര്യത്തിലും ഗോപിസുന്ദർ യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും പറഞ്ഞിട്ടുമില്ല. സാധാരണ ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഗോപി സുന്ദർ പറയുന്നത് തന്റെ വീടിനു പുറത്തു നിന്ന് ആരൊക്കെ എന്തൊക്കെ ചെയ്താലും താൻ ഒന്നും ചെയ്യില്ല എന്നാണ്. വീടിനകത്തേക്ക് എന്തെങ്കിലും പറയുകയാണെങ്കിൽ അപ്പോൾ തനിക്ക് അറിയാം പ്രതികരിക്കാൻ എന്നും ഗോപിസുന്ദർ പറഞ്ഞിട്ടുണ്ട്.
Story Highlights: Gopi Sundar’s album Thontharav was released by the audience who called this movie a copy of the song.

വീണ്ടും കോപ്പി സുന്ദർ ആണ് എന്ന് തെളിയിച്ച ഗോപി സുന്ദർ. ഗോപി സുന്ദർ പുറത്തിറക്കിയ തൊന്തരവ് എന്ന ആൽബം ഈ സിനിമ പാട്ടിന്റെ കോപ്പിയടി എന്ന് പ്രേക്ഷകർ.|Gopi Sundar’s album Thontharav was released by the audience who called this movie a copy of the song.

Most Popular

To Top