വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ കുട്ടി താരം ആണ് ഗൗരി പ്രകാശ് . നിരവധി ആരാധകരെയും ഗൗരി സ്വന്തമാക്കിയിരുന്നു. ഗൗരിയുടെ യഥാർത്ഥ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു. ചെറുപ്പകാലത്തുതന്നെ അച്ഛനെ നഷ്ടമായ പെൺകുട്ടിയാണ് ഗൗരി. ഒരു അപകടത്തിൽ ആയിരുന്നു ഗൗരിയ്ക്ക് അച്ഛനെ നഷ്ടമായിരുന്നത്. ഇപ്പോൾ അച്ഛനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഗൗരി. അടുത്ത കാലത്തായിരുന്നു താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്. യൂട്യൂബ് ചാനൽ വഴിയാണ് തന്റെ വിശേഷങ്ങളെക്കുറിച്ച് ഒക്കെ ഗൗരി തുറന്നു പറയുന്നത് ഇപ്പോൾ. പ്രശസ്ത ഗിറ്റാറിസ്റ്റും ഒരു ഗായകനും ആയിരുന്നു ഗൗരിയുടെ അച്ഛന്.

പ്രകാശ് കൃഷ്ണ എന്നായിരുന്നു പേര്. അമ്മയും നന്നായി പാടുമായിരുന്നു. ഒരു അപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടമായത്. അച്ഛൻ മരിക്കുമ്പോൾ ഗൗരിയുടെ പ്രായം മൂന്നു വയസ്സ്. അമ്മയും അച്ഛനും നല്ല ഗായകരായിരുന്നു. അതുകൊണ്ടു തന്നെ സംഗീതം ഗൗരിയുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഗൗരിയുടെ അച്ഛൻ തന്നെയാണ് താരത്തിന്റെ ഗുരു എന്നാണ് അമ്മ പറയുന്നത്.

കേരള സംഗീത നാടക അക്കാദമിയിൽ നിന്നും ഏറ്റവും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം കൂടി ഗൗരി സ്വന്തമാക്കിയിട്ടുണ്ട്. അച്ഛനോടൊപ്പം ഉള്ള ചില ഓർമ്മകൾ ഗൗരിയ്ക്ക് ഉണ്ടെന്നാണ് ഗൗരി പറയുന്നത്. തനിക്ക് 3 വയസ്സുള്ളപ്പോഴാണ് അച്ഛനെ നഷ്ടമാവുന്നത്. ചെറുപ്പത്തിൽ മൂകാംബികയിൽ പോയതും തന്നെ എഴുത്തിനിരുത്തിയതും അവിടെവച്ച് സംഗീതത്തിന്റെ താളം പിടിച്ച് തന്നെ പാട്ട് പഠിപ്പിച്ചതും ഒക്കെ തന്നെ മനസ്സിൽ ചെറിയ ഓർമ്മകൾ ഉണ്ട്.
കൂടാതെ തന്റെ സംഗീതത്തിന് തുടക്കം കുറിച്ചത് അച്ഛനിൽ നിന്ന് തന്നെയാണെന്നും അറിയാം. സീരിയലുകളിലോന്നും അത്ര സജീവമല്ല. കുടുംബവിളക്ക് വാനമ്പാടി തുടങ്ങിയ സീരിയലുകളിൽ ഒക്കെ മികച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു ഗൗരി അവിസ്മരണീയമാക്കിയത്. സീരിയലിൽ നിന്നും പിന്മാറാനുള്ള കാരണം അമ്മയായിരുന്നു. പഠനത്തിൽ കേന്ദ്രീകരിക്കുവാൻ ആയിരുന്നു അമ്മ നൽകിയ നിർദ്ദേശം. അതുകൊണ്ടു തന്നെ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഉടനെ സീരിയലുകളിലേക്ക് ഒന്നും തന്നെ പോകാൻ തീരുമാനിച്ചിട്ടില്ല.
Story Highlights: Gouri Prakash Talks about her father