ഗ്രീഷ്മയുടെ വായും അന്നനാളവും പൊള്ളി, ഭക്ഷണവും വെള്ളവും ഇറക്കാൻ കഴിയില്ല, ഗ്രീഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ |Greeshma’s present condition

കേരളക്കരയെ മുഴുവൻ അമ്പരപ്പിൽ ആഴ്ത്തി കൊണ്ടായിരുന്നു ഷാരോൺ രാജിന്റെ മരണവാർത്ത എല്ലാവരും അറിഞ്ഞത്. ജീവനുതുല്യം സ്നേഹിച്ചവൾ സ്നേഹത്തിൽ ചാലിച്ച് നൽകിയ വിഷം അവനെ എന്നന്നേക്കുമായി ഉറക്കി കിടത്തുകയായിരുന്നു ചെയ്തത്. ഈ വാർത്ത അറിഞ്ഞ നിമിഷം മുതൽ തന്നെ ഗ്രീഷ്മ എന്ന പെൺകുട്ടിയെ കാണാൻ വേണ്ടി കേരളക്കര മുഴുവൻ കാത്തിരിക്കുകയാണ്. ഇത്രയും ഉള്ളറിഞ്ഞ് സ്നേഹിച്ചിട്ടും ആ ചെറുപ്പക്കാരന് ഇത്രയും ക്രൂരമായ ഒരു മരണം സമ്മാനിക്കാൻ എങ്ങനെ സാധിച്ചു എന്നാണ് പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഗ്രീഷ്മ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. അന്വേഷണത്തിനിടയിൽ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നും അണുനാശിനി കുടിച്ച് ചികിത്സയിലാണ് ഗ്രീഷ്മ. ലൈസോൾ ആയിരുന്നു ഗ്രീഷ്മ കുടിച്ചത്. അതിനുശേഷം ഗ്രീഷ്മയുടെ ആരോഗ്യത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നാണ് പുറത്തു വന്നത്. എന്നാൽ ഗ്രീഷ്മയെ ഇതുവരെ തെളിവെടുപ്പിന് കൊണ്ടു വന്നിട്ടില്ല. ഗ്രീഷ്മ എവിടെയെന്ന് എല്ലാവരും തിരക്കി തുടങ്ങി. ഇന്നലെ പോലും ഗ്രീഷ്മയ്ക്ക് ഡോക്ടർമാർ ഡിസ്ചാർജ് നൽകിയില്ല എന്നാണ് അറിയുന്നത്. ലൈസോൾ കുടിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയുടെ വായും അന്നനാളവും പൊള്ളിയിട്ടുണ്ട് എന്നും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിലവിൽ എന്നുമാണ് അറിയുന്നത്.
വെള്ളം പോലും കുടിക്കാൻ സാധിക്കുന്ന ഒരു അവസ്ഥയിലല്ല ഇപ്പോൾ ഗ്രീഷ്മ. അതുകൊണ്ടു തന്നെ ശരീരത്തിൽ ഗ്ലൂക്കോസ് ആണ് കയറ്റി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗ്രീഷ്മയ്ക്ക് ഡിസ്ചാർജ് നൽകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ അവകാശപ്പെട്ടത് എന്നും പറയുന്നുണ്ട്. ഷാരോണിന്റെ വീട്ടുകാരെ കണ്ട് ആശ്വസിപ്പിക്കുവാൻ വേണ്ടി എത്തിയ മന്ത്രിയായിരുന്നു ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നത്. വളരെ വേദനയോടെയാണ് ഈ ഒരു വാർത്ത കേരളക്കര മുഴുവൻ കേട്ടിരുന്നത്. ഇത്രയും സ്നേഹം നിറച്ച് സ്നേഹിച്ച ഒരു പുരുഷനോട് എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്.
Story Highlights: Greeshma’s present condition