ഷെയ്ൻ കല്യാണത്തിന് തയ്യാറാവുകയാണെങ്കിൽ ഇന്ന് തന്നെ കല്യാണം കഴിക്കാനും റെഡി ആണ്. |Hanan’s celebrity crush is Shane Nigam.|

ഷെയ്ൻ കല്യാണത്തിന് തയ്യാറാവുകയാണെങ്കിൽ ഇന്ന് തന്നെ കല്യാണം കഴിക്കാനും റെഡി ആണ്. |Hanan’s celebrity crush is Shane Nigam.|

മലയാളികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഒക്കെ ഇപ്പോൾ സജീവമായിരിക്കുന്ന താരമാണ് ഹനാൻ. ആദ്യം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട് ഹനാന്. വാർത്തകളിൽ കൂടി സർക്കാർ ഏറ്റെടുത്ത ഒരു പെൺകുട്ടിയാണ് ഹനാന് എന്ന് പറയുന്നതാണ് സത്യം. കഴിഞ്ഞദിവസം ഹനാന്റെ വർക്ക് ഔട്ട്‌ വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വർക്കൗട്ട് വീഡിയോകളിൽ പിന്തുണയെക്കാൾ കൂടുതലായും ഹനാന് ലഭിച്ചത് വിമർശനങ്ങൾ ആണെന്ന് പറയേണ്ടിയിരിക്കുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന് പറഞ്ഞുകൊണ്ട് പലരും ഹനാന് വിമർശിക്കുകയായിരുന്നു ചെയ്തത്.

എന്നാൽ ഇതിനുശേഷം ഹനാൻ ഒരു അഭിമുഖത്തിൽ എത്തുകയും ചെയ്തു. ഈ അഭിമുഖത്തിൽ ഹനാൻ പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചാണ് ഹനാൻ ഈ അഭിമുഖത്തിൽ പറയുന്നത്. തനിക്ക് ഷൈൻ നിഗത്തോട് ഒരു ഇഷ്ടം ഉണ്ടെന്നും ഷൈനിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഹനാൻ പറയുന്നത്. ഷൈൻ കല്യാണത്തിന് തയ്യാറാവുകയാണെങ്കിൽ ഇന്ന് തന്നെ കല്യാണം കഴിക്കാനും റെഡി ആണ് എന്നും പറയുന്നുണ്ട്. സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ ആർക്കൊപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോൾ വിജയിക്ക് ഒപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്നാണ് പറയുന്നത്.

മലയാളത്തിൽ ആണെങ്കിലും ഉണ്ണിമുകുന്ദനോടൊപ്പം സഹോദരിയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറയുന്നു. ഇനി മലയാളത്തിൽ നായികയാണ് വിളിക്കുന്നതെങ്കിൽ ഷൈന്റെ നായികയായി തന്നെയാണ് താൽപര്യം. അറേൻജ്ഡ് മാര്യേജിനേക്കാൾ തനിക്കിഷ്ടം പ്രണയ വിവാഹമാണെന്നും ഷൈനിന് ഇഷ്ടമായാൽ അറേൻജ്ഡ് മാര്യേജ് നടത്താമെന്നും തമാശയായി പറയുന്നു. സ്വവർഗാനുരാഗത്തെക്കുറിച്ച് ഒക്കെ ഈ ഒരു അഭിമുഖത്തിൽ ഹനാൻ സംസാരിക്കുന്നുണ്ടായിരുന്നു. സ്വന്തം പാർട്ണറായി ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ താൽപര്യമാണ്.

ബിഗ് ബോസിനെ കുറിച്ച് ഹനാൻ സംസാരിക്കുന്നു. നല്ലൊരു ഷോയാണെന്നും നമ്മുടെ ക്യാരക്ടർ നല്ലതാണെങ്കിൽ എവിടെ വേണമെങ്കിലും എത്ര കാലം വേണമെങ്കിലും നമുക്ക് കഴിയാൻ സാധിക്കും എന്ന് പറയുന്നത്. ഒരു അവസരം കിട്ടിയാൽ താൻ ബിഗ്ബോസിൽ പോകുമെന്നും ഹനാൻ പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് ശ്രേദ്ധ നേടുകയും ചെയ്തിരുന്നു.
Story Highlights:Hanan’s celebrity crush is Shane Nigam.