വിവാഹത്തിൽ ഹാൻസിക കാണിച്ച വ്യത്യസ്തത ആരാധകർ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു,

വിവാഹത്തിൽ ഹാൻസിക കാണിച്ച വ്യത്യസ്തത ആരാധകർ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു,|Hansika Motwani marriage special images

മലയാളി പ്രേക്ഷകർക്കിടയിലും നിരവധി ആരാധകരുള്ള ഒരു അന്യഭാഷ നടത്തി നടിയാണ് ഹൻസിക മോട്വാനി വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച ഒരു നടിയെന്ന് തന്നെ ഹൻസികയെ വിശേഷിപ്പിക്കേണ്ടരിക്കുന്നു. ഇപ്പോൾ ഇതാ ഹൻസികയുടെ പുതിയ ചില വിശേഷങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൻസിക വിവാഹിതയായിരുന്നത്. എന്നാൽ വിവാഹത്തിൽ ഹൻസിക കാണിച്ച ഒരു പ്രത്യേകതയാണ് ഇപ്പോൾ പ്രേക്ഷകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേകത പ്രേക്ഷകർ ഓരോരുത്തരും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.വളരെ മികച്ച ഒരു രീതിയാണ് ഇത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സാധാരണ നടിമാരുടെയും മറ്റ് താരങ്ങളുടെയും ഒക്കെ വിവാഹവേദിയിൽ തിളങ്ങാറുള്ളത് വളരെയധികം വിഐപികൾ ആയിട്ടുള്ള ആളുകളാണ്. എന്നാൽ ഇവിടെ പതിവിന് വിപരീതമായാണ് ഹൻസിക ഒരു പുതിയ തീരുമാനം എടുത്തിരുന്നത്. ഇതൊരു പുതിയ തുടക്കം തന്നെ ആവണം എന്നാണ് പ്രേക്ഷകരും പറയുന്നത്.

ഹൻസികയുടെ വിവാഹത്തിന് തിളങ്ങിയത് വിഐപികളോ സൂപ്പർതാരങ്ങളോ ഒന്നുമായിരുന്നില്ല. തെരുവിലുള്ള ചില കുട്ടികളായിരുന്നു. തെരുവിൽ അലയുന്ന കുട്ടികളെയും പാവപ്പെട്ട പെൺകുട്ടികളെയും ഒക്കെ ആയിരുന്നു ഹൻസിക വിവാഹത്തിന് വേണ്ടി ക്ഷണിച്ചിരുന്നത്.ഈ കുട്ടികളുടെ ചിത്രവും വളരെ വേഗം വൈറലായി മാറിയിരുന്നു. ഈ അഭിനന്ദനങ്ങൾക്ക് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത് തീർച്ചയായും ഇത് അഭിനന്ദിക്കേണ്ട ഒരു കാര്യമാണ് എന്നും. ഓരോരുത്തരും ഇത് മാതൃകയാക്കുകയാണ് വേണ്ടത് എന്ന് ഒക്കെ ആളുകൾ പ്രശംസിച്ചു കൊണ്ട് പറയുന്നുണ്ട്. യാതൊരു താരജാഡകളും ഇല്ലാതെ പുതിയൊരു ജീവിതം തുടങ്ങുമ്പോൾ അതിൽ പാവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ ഹൻസികയുടെ മനസ്സ് അംഗീകരിക്കപ്പെടേണ്ടതാണ് എന്നും ആ നല്ല മനസ്സിന് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഒക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ഈ സ്വഭാവം നിങ്ങൾ മുൻപോട്ടും തുടർന്നു കൊണ്ടു പോവുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അതിന്റെ സന്തോഷം ലഭിക്കും എന്നാണ് ആളുകൾ പറയുന്നത്.Story Highlights: Hansika Motwani marriage special images