Entertainment

ഹോം..നല്ല സിനിമയാണ്..പക്ഷെ അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്,ഹരീഷ് പേരടി 

ഹോം..നല്ല സിനിമയാണ്..പക്ഷെ അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്,ഹരീഷ് പേരടി 

കഴിഞ്ഞ ദിവസമായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു നടി പീഡന പരാതി നൽകിയിരുന്നത്. കുറെ കാലങ്ങളായി വിജയ്ബാബു തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും  അയാളിൽ  നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം വിവാഹ വാഗ്ദാനം നൽകി തൻറെ   പിറകേ കൂടുകയാണ് എന്നും തന്റെ  രക്ഷകനായി മാറാനാണ്  അയാൾ ശ്രമിച്ചത് എന്നൊക്കെയായിരുന്നു വ്യക്തമാക്കിയിരുന്നത്. 

ഫേസ്ബുക്ക് ലൈവിൽ എത്തി വിജയ് ബാബു നടിയുടെ പേര് ഉൾപ്പെടെ പറയുകയും യഥാർത്ഥത്തിൽ ഇര  താനാണെന്ന് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനുപുറമേ കേസ് വരികയും താരം രാജ്യം വിടുകയും ചെയ്തു എന്നാണ് പുറത്തുവന്ന വാർത്ത. വിജയ് ബാബുവിനെതീരെ  ലുക്കൗട്ട് നോട്ടീസ് മറ്റും പോലീസ് ഇറക്കി ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹരീഷ് പേരടി വിജയ് ബാബുവിനെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെയാണ്…

 ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക്  2021-ലെ നല്ല സിനിമക്കുള്ള അവാർഡ് കൊടുത്താൽ അത് മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് വാങ്ങാൻ വരുക അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്..അത് ആദർശ രാഷ്ട്രിയത്തെ കളങ്ക പെടുത്താൻ സാധ്യതയുണ്ട് എന്ന് ജൂറി അടിമകൾ കണ്ടെത്തിയാലും..ചിലപ്പോൾ അങ്ങിനെയൊന്നും നോക്കിയാൽ ഇവിടെ ജീവിക്കാൻ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടൻ പറഞ്ഞാൽ തിരുവായക്ക് എതിർവായ് ഉണ്ടാവാൻ സാധ്യതയില്ലാതില്ല…

  ഇനി  ഒരു സമവായമാണ് ലക്ഷ്യമെങ്കിൽ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്നം പരിഹരിച്ചാൽ ആർക്കും പരാതിയുണ്ടാവില്ല…മൂപ്പരാണെങ്കിൽ അവാർഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്ക്കതയും കാണിച്ചിട്ടുണ്ട്… എളിമയുടെ രാജകുമാര ൻ..ഉമ്മ..സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ (എനിക്കറിയില്ലാ) അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ്  ബലാൽസംഘം ചെയ്തത്..ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ  അവരവരുടെ വീട്ടിൽ പോകും…പാവം ബുദ്ധിജീവികൾ…ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ

Most Popular

To Top