Entertainment

ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല

ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല

സിനിമയിൽ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള നാടനാണ് ഹരീഷ് പേരടി. അതുപോലെതന്നെ സമകാലിക വിഷയങ്ങളിൽ പലപ്പോഴും തന്റെ അഭിപ്രായം വ്യക്തമായ രീതിയിൽ രേഖപ്പെടുത്തുവാനും ഹരീഷ് പേരടിക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യക്തി കൂടിയായിരുന്നു ഹരീഷ് പേരടി. വിജയ് ബാബുവിനെ കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ ഹരീഷ് പറയുന്ന ഒരു കുറിപ്പാണ് ശ്രെദ്ധ നേടുന്നത്. പെട്ടെന്ന് തന്നെയാണ് കുറുപ്പും ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വിജയ് ബാബു കുറ്റാരോപിതനായ സമയത്ത് തന്നെ അമ്മയ്ക്കെതിരെ രംഗത്ത് വന്ന വ്യക്തി കൂടിയായിരുന്നു ഹരീഷ് പേരടി. കോടതി കുറ്റക്കാരനാണെന്ന് സമ്മതിച്ചാലും അമ്മ ഒരിക്കലും അത് അംഗീകരിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പോഴും അമ്മ പറയും വിജയ് ബാബു കുറ്റക്കാരനല്ല എന്നു. ഇപ്പോൾ കോടതിക്ക് മുൻപിൽ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് വിജയ് ബാബു എന്നാണ് അറിയുന്നത്. താൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് പൂർണമായും സമ്മതിച്ചു വിജയ് ബാബു. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഹരീഷ് പറയുന്നത് ഇങ്ങനെയാണ്…
പൂർണരൂപം വായിക്കാം..

ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…

അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..

ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…

Most Popular

To Top