Entertainment

ഞാൻ എന്തിനാണ് വിഷമിക്കുന്നത്.?ഇന്ദ്രൻസിന് വിഷമം കാണും. അവാർഡ് വിഷയത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ

ഞാൻ എന്തിനാണ് വിഷമിക്കുന്നത്.?ഇന്ദ്രൻസിന് വിഷമം കാണും. അവാർഡ് വിഷയത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ഹരിശ്രീ അശോകൻ. ഹാസ്യതാരമായി ആരംഭിച്ച് പിന്നീട് കഥാപാത്ര റോളുകളിലേക്ക് ചേക്കേറിയിട്ടുണ്ട് ഹരിശ്രീ അശോകൻ. പഞ്ചാബി ഹൗസ് എന്ന ചിത്രമായിരുന്നു ഹരിശ്രീ അശോകന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം അത്രത്തോളം ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയിരുന്നു.

പിന്നീട് മികച്ച ഒരുപാട് കഥാപാത്രങ്ങളുടെ ഭാഗമായി മാറുവാൻ ഹരിശ്രീ അശോകന് സാധിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം സിനിമകളിൽനിന്നും ഒക്കെ ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. മകൻ അർജുൻ അശോകൻ ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ്. തൃക്കാക്കരയിൽ വോട്ട് രേഖപെടുത്താൻ എത്തിയപ്പോൾ അദ്ദേഹത്തോട് ഒരു മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ആണ് വൈറലാകുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ആയിരുന്നു താരം മറുപടി നൽകിയിരുന്നത്.

ഇന്ദ്രൻസ് ചേട്ടന് അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടോ എന്നായിരുന്നു ചോദ്യം. അവന് അവാർഡ് ലഭിക്കാത്തതിൽ എനിക്ക് വിഷമം ഒന്നുമില്ല. ഞാൻ എന്തിനാണ് വിഷമിക്കുന്നത്.?ഇന്ദ്രൻസിന് വിഷമം ഉണ്ടാകും എന്നാണ് രസകരമായ രീതിയിൽ ഹരിശ്രീ അശോകൻ പറഞ്ഞിരുന്നത്. അത്
കൂടുതലാളുകളും ഇതിനെ വിമർശിക്കുകയായിരുന്നു. യഥാർത്ഥ സുഹൃത്ത് എന്നാൽ വേദനയിൽ ഒപ്പം നിൽക്കുന്ന ആൾ ആയിരിക്കണമെന്നും വിഷമം ഇല്ല എന്ന് പറഞ്ഞത് മോശമായിപ്പോയി എന്നും ചില ആളുകൾ പറഞ്ഞിരുന്നു. അതോടൊപ്പം അദ്ദേഹം മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തിരുന്നു. അവാർഡ് ലഭിക്കാൻ ഉള്ള യോഗ്യത ഉണ്ടായിരുന്നു.

ഞാൻ ഹോം എന്ന ചിത്രം കണ്ടു. മികച്ച പ്രകടനം തന്നെയാണ് ഇന്ദ്രൻസ് കാഴ്ചവെച്ചിരിക്കുന്നത്. പക്ഷേ എന്തുകൊണ്ട് അവാർഡ് ലഭിച്ചില്ല എന്ന് അറിയില്ല. അവാർഡ് ലഭിച്ച ചിത്രങ്ങൾ ഒന്നും തന്നെ ഞാൻ കണ്ടിട്ടുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ഒന്നും തനിക്ക് പറയാൻ സാധിക്കില്ല എന്നാണ് അശോകൻ പറഞ്ഞത്. ഇതിൽ ഹോമെന്ന ചിത്രം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. മറ്റു ചിത്രങ്ങളൊന്നും തന്നെ താൻ കണ്ടിട്ടില്ലെന്നും, അതുകൊണ്ടുതന്നെ അഭിപ്രായം പറയാൻ ആളല്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഈ വാചകങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇന്ദ്രൻസും ഹരിശ്രീ അശോകനും ഒക്കെ ഒരേകാലത്ത് തന്നെ സിനിമയിൽ തിളങ്ങിനിന്നവരാണ്. ലഭിച്ച കഥാപാത്രങ്ങളിൽ മികച്ച രീതിയിൽ പ്രകടനം നടത്തിയിട്ടുള്ളവരാണ് രണ്ടുപേരും. all narrative.

Color

Most Popular

To Top