Entertainment

ഇവന്മാർക്ക് നാണമില്ലേ!!നിങ്ങൾ ചെയ്യുന്ന ഈ പാപം അത്ര ചെറുതല്ല. താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം. |Harsh criticism of online rummy game|

ഇവന്മാർക്ക് നാണമില്ലേ!!നിങ്ങൾ ചെയ്യുന്ന ഈ പാപം അത്ര ചെറുതല്ല. താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം. |Harsh criticism of online rummy game|

അടുത്ത കാലത്തായിരുന്നു നടൻ ഗണേശ് കുമാർ നടനായ ലാൽ, ഗായകൻ വിജയ് യേശുദാസ്, ഗായിക റിമി ടോമി എന്നിവർക്കെതിരെ ചില ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇവരെക്കുറിച്ച് ഗണേഷ് പറഞ്ഞത് ഇവർ ഓൺലൈൻ പരസ്യങ്ങളിൽ അഭിനയിക്കുന്നുവെന്നും സമൂഹത്തിന് മോശമായി സന്ദേശം നൽകുന്നുവെന്നും, അതിനാൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും താരങ്ങൾ പിന്മാറണമെന്നും ആയിരുന്നു. സർക്കാർ അതിനുവേണ്ടി താരങ്ങളെ സമീപിക്കണമെന്നും ഒക്കെ ആയിരുന്നു ഗണേശന്റെ ആവശ്യം. ഗണേശന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് മനോജ്‌ മനു എന്ന ഒരു വ്യക്തി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ താരങ്ങളെ വളരെയധികം വിമർശിച്ചു കൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഒന്നര കോടി രൂപയുടെ മേഴ്‌സിഡസ് ബെൻസിലാണ് റിമി ടോമി സഞ്ചരിക്കുന്നതെങ്കിലും മുഴുപട്ടിണിയിലാണ്.സംവിധായകനും നടനുമായ ലാൽ വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും ഒരു നേരം കഴിയണമെങ്കിൽ വലിയ പാടാണ്.പിന്നെ യേശുദാസിന് പാട്ട് കുറവായത് കൊണ്ട് മകൻ വിജയും അമ്പലപ്പറമ്പിൽ ഗാനമേള നടത്തിയാണ് ജീവിക്കുന്നത് അതുകൊണ്ടാണ് അവർ സമൂഹനന്മയെ കരുതി നാട്ടുകാരെ റമ്മി കളിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിക്കുന്നത്. ഇരുപതോളം സാധാരണക്കാർ ആ ത്മ ഹ ത്യ ചെയ്യുകയും ആയിരക്കണക്കിന് സാധാരണക്കാരെ കടക്കെണിയിലാക്കുകയും ചെയ്ത റമ്മി
കളിക്ക് പരസ്യം കൊടുക്കാൻ ഇവന്മാർക്ക് നാണമില്ലേ!!കേരളത്തിലെ യുവതി യുവാക്കളെ ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നേടാമെന്ന് പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികൾ ഒന്നോർക്കുക.

നിങ്ങൾ ചെയ്യുന്ന ഈ പാപം അത്ര ചെറുതല്ല. എത്രയോ കുടുംബങ്ങളെയാണ് നിങ്ങൾ കാരണം വഴിയാധാരമാക്കുന്നത്? എത്രയോ യുവതി യുവാക്കൾ കോടികൾ നഷ്ടപ്പെട്ട് സ്വയം ജീവനൊടുക്കി.നിങ്ങൾ പരസ്യങ്ങളിൽ വരേണ്ടെന്നല്ല പറയുന്നത്. ഇത്തരം സാമൂഹ്യദ്രോഹകരമായ പരസ്യങ്ങളിൽ നിന്നും ഇനിയെങ്കിലും പിന്മാറിക്കൂടെ. റെമ്മി കളിയിൽ ഉണ്ടായ ലക്ഷക്കണക്കിന് നഷ്ടങ്ങളിൽ മനം നൊന്ത് കഴിഞ്ഞ ദിവസം എഷ്യാനെറ്റ് ക്യാമറ മാൻ സജയൻ കൂടി ജീവത്യാഗം ചെയ്തു.

നിങ്ങൾ ജനദ്രോഹമല്ലാത്ത മറ്റു പരസ്യങ്ങളിൽ കൂടി പണം സമ്പാദിക്കണമെന്നപേക്ഷിക്കുന്നു
Story Highlights:Harsh criticism of online rummy game

To Top
$(".comment-click-15205").on("click", function(){ $(".com-click-id-15205").show(); $(".disqus-thread-15205").show(); $(".com-but-15205").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });