Entertainment

ജീവിത പ്രയാസങ്ങളിൽ നിന്നും ആത്മധൈര്യം നേടി കൊണ്ട് ഹസൻ സ്കൂളിലേക്ക്.

ജീവിത പ്രയാസങ്ങളിൽ നിന്നും ആത്മധൈര്യം നേടി കൊണ്ട് ഹസൻ സ്കൂളിലേക്ക്.

കാസർകോട് വിദ്യാനഗർ താമസിക്കുന്ന സീതി– മൈമൂന ദമ്പതികളുടെ മകനാണ് ഹസൻ. ഹസന്റെ ആത്മധൈര്യം ഇന്ന് പലർക്കും പ്രചോദനം നൽകാൻ കഴിവുള്ളതാണ്. എൻഡോസൾഫാൻ രോഗത്തിന്റെ തീവ്രത എത്ര ഭീകരമാണ് എല്ലാവർക്കുമറിയാം. എല്ലുപൊടിയുന്ന രോഗം ബാധിച്ച ജീവിതത്തോട് പൊരുതുകയാണ് ഇപ്പോൾ ഹസൻ. ഈ വയസ്സിനിടയിൽ 16 ശസ്ത്രക്രിയകൾക്ക് ആണ് കുഞ്ഞ് വിധേയനായിരിക്കുന്നത്. എന്നിട്ടും ഒട്ടും അടിപതറാതെ ജീവിത വഴികളിൽ യാത്ര തുടരുകയാണ് ഈ 8വയസുകാരൻ.

ഇപ്പോഴിതാ വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി ഈ കുഞ്ഞ് സ്കൂളിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഒന്നിന് പിറകെ ഒന്നായുള്ള ശസ്ത്രക്രിയകൾ അവന്റെ ആരോഗ്യത്തിനെ നന്നായിത്തന്നെ ഉലച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെ സ്കൂളിൽ പോകാൻ കുഞ്ഞിനെ സാധിച്ചില്ല. കോവിഡ് കാലത്ത് വീട്ടിൽ ഇരുന്ന് കുടുംബത്തിന്റെ സഹായത്തോടെ ഒന്ന് രണ്ട് ക്ലാസുകളിലെ പാഠങ്ങൾ ഒക്കെ ഒരുവിധം പഠിച്ചിരുന്നു. ട്രെയിനർ വീട്ടിലെത്തി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ കൂടിയാണ്. സഹോദരിയായ ഷംനയും എല്ലുപൊടിയുന്ന രോഗവുമായി തന്നെ ജീവിതത്തോട് പോരാടുന്ന പെൺകുട്ടിയാണ്.

നിരന്തര പരിശ്രമ ഫലമായി ആണ് ഇപ്പോൾ കാസർകോട് ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷ ബി എ എക്കണോമിക്സ് വിദ്യാർഥിയായി മാറിയിരിക്കുന്നത്. നൃത്ത രംഗത്തും തിളങ്ങുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരങ്ങളിലും ഷംന സജീവമാണ്. ഈ ഒരു രോഗത്തിന്റെ തീവ്രത എത്രവലുതാണെന്ന് മനസ്സിലാക്കിത്തരുന്നു ജീവിച്ചിരിക്കുന്ന ചില ജീവിതങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ആ വേദന നമൾ കൂടി ഏറ്റെടുക്കേണ്ടതാണ് എന്ന് അവർ നമ്മളോട് പറയാതെ പറയുന്നുണ്ട് . സഹതാപമല്ല അവർക്ക് വേണ്ടത് മറിച്ച് നമ്മുടെ ഒരു കരുതലാണ്. നമ്മോടൊപ്പമുണ്ട് എന്നുള്ള ഒരു ചിന്തയാണ്. അത് അവർക്ക് കൊടുക്കുവാൻ ആണ് ശ്രമിക്കേണ്ടത്.

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടാത്ത ഒന്ന് സഹതാപം തന്നെയാണ്. എൻഡോസൾഫാൻ ബാധിച്ച ഒരു വ്യക്തിയെ സഹതാപത്തോടെ നോക്കുകയല്ല വേണ്ടത്. മറിച്ച് അവരുടെ കൈകൾ ചേർത്തുപിടിച്ച് നിങ്ങൾക്കൊപ്പം ഇനിമുതൽ ഞാനും ഉണ്ട് എന്ന് പറയാതെ പറയുകയാണ് വേണ്ടത്. ഒരുപക്ഷേ അത് അവർക്ക് നൽകുന്ന ഊർജം വളരെ വലുതായിരിക്കും.

Most Popular

To Top