Entertainment

മോണിക്കയുമായി താൻ ബ്രേക്ക്അപ്പ് ആയി. തുറന്നു പറഞ്ഞ് ജാസ്മിൻ. കാരണം ഇതാണ്.(video)

മോണിക്കയുമായി താൻ ബ്രേക്ക്അപ്പ് ആയി. തുറന്നു പറഞ്ഞ് ജാസ്മിൻ. കാരണം ഇതാണ്.

ബിഗ് ബോസ് മലയാളം സീസൺ ത്രീ ലെ വളരെയധികം ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ മൂസ. നിരവധി ആരാധകരാണ് ജാസ്മിന് ഉള്ളത്. ആരാധകരെ പോലെ തന്നെ ജാസ്മിന് ഹേറ്റേഴ്സ്സുമുണ്ട്. ബിഗ്ബോസിൽ നിന്നും ജാസ്മിൻ കളിച്ചത് റിയൽ ഗെയിം ആണ് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ജാസ്മിന് കൂടുതൽ വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത്. എന്നാൽ തന്നെ വിമർശിക്കുന്നവർക്ക് എല്ലാം ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയാണ് ജാസ്മിൻ നൽകാറുള്ളത്.

സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവസാന്നിധ്യമാണ് ജാസ്മിൻ. പുറത്തിറങ്ങിയതിനു ശേഷം ജാസ്മിൻ ആദ്യം നിമിഷയെ കാണുവാൻ ആണ് പോയത്. താരൻ ലെസ്ബിയൻ ആണെന്നും തന്റെ പങ്കാളിയുടെ പേര് മോണിക എന്നാണെന്നും ജാസ്മിൻ ബിഗ്ഗ്ബോസ് വീട്ടിൽ വെച്ച് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പങ്കാളിയായ മോണിക്കയെ കുറിച്ചുള്ള ഒരു വിവരം പങ്കു വച്ചു കൊണ്ടാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. താനും പങ്കാളിയായ മോണിക്കയും തമ്മിൽ വേർപിരിഞ്ഞുവെന്നും അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. മോണിക്കയും താനും തമ്മിൽ ബ്രേക്കപ്പ് ആയി. കാരണം ഞാൻ ബിഗ്ബോസിൽ പോകുന്നതിനു മുൻപ് എന്റെ ഒരു ബന്ധു എന്ന് പറയുന്നത് മോണിക്കയും നായമായിരുന്നു.

തിരിച്ചുവരുന്നതുവരെ എന്റെ നായെ നന്നായി നോക്കിയിട്ട് മോണിക്ക തന്നെയാണ്. എന്നാൽ ബിഗ്ബോസിൽ നിന്നും വന്നതിനുശേഷം ഒരുപാട് വിമർശനങ്ങൾ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത് മോണിക്കയിലേക്ക് പോയിട്ടുണ്ട്. സത്യത്തിൽ എനിക്ക് അതിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മോണിക്കയെ കുറിച്ച് പറയുമ്പോൾ എനിക്ക് നല്ല ഓർമ്മകളും അതോടൊപ്പം തന്നെ മോശം ഓർമ്മകളും ഉണ്ട്. എനിക്ക് ഇത് കേൾക്കുന്ന ഓഡിയൻസിനോട് പറയാനുള്ളത് നിങ്ങൾ ആരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് ചെന്ന് അവരോടെ പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നാണ്.

ഇത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആണ്.ഞാൻ ഇപ്പോൾ ഈ കാര്യം പബ്ലിക്കായി പറയുന്നതിന് പിന്നിലെ രഹസ്യം എന്ന് പറയുന്നത് എന്റെ എല്ലാ കാര്യങ്ങളും ബിഗ് ബോസ്സിൽ പോയതിനുശേഷം വാർത്തകൾ ആവുന്നുണ്ട്. ഞാൻ എന്ത് പറഞ്ഞാലും അത് വാർത്തയായി മാറുന്നു. അതുകൊണ്ടുതന്നെ ഞാൻ എല്ലാവരെയും അറിയിച്ച് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

Most Popular

To Top