മൈഥിലിയുടെ മുടിയിൽ പിടിച്ച് കളിക്കുന്ന സമ്പത്തിന്റെ ഹൃദ്യമായ വീഡിയോ..! വളകാപ്പിലെ ചില മനോഹര നിമിഷങ്ങൾ |Heartwarming video of Sampath playing with Maithili’s hair..! Some beautiful moments in Valakap

മൈഥിലിയുടെ മുടിയിൽ പിടിച്ച് കളിക്കുന്ന സമ്പത്തിന്റെ ഹൃദ്യമായ വീഡിയോ..! വളകാപ്പിലെ ചില മനോഹര നിമിഷങ്ങൾ |Heartwarming video of Sampath playing with Maithili’s hair..! Some beautiful moments in Valakap

മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മൈഥിലി. പിന്നീട് മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളുടെ ഭാഗമായി മൈഥിലി മാറുകയും ചെയ്തിരുന്നു. ഭർത്താവ് സമ്പത്തും ഒരുമിച്ചുള്ള വീഡിയോകൾ ഒക്കെ തന്നെ വളരെ വേഗം വൈറലായി മാറുകയും ചെയ്തിരുന്നു. വളരെ പെട്ടെന്ന് സംഭവിച്ച ഒരു പ്രണയമായിരുന്നു തങ്ങളുടെ എന്നായിരുന്നു വിവാഹത്തെക്കുറിച്ച് മൈഥിലി പറഞ്ഞിരുന്നത്. സമ്പത്തിനെ ഒരു യാത്രയ്ക്കിടയിലാണ് ആദ്യമായി കാണുന്നതെന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നുമാണ് പറയുന്നത്. പിന്നീടാണ് ഇത് പ്രണയത്തിലേക്ക് എത്തുന്നത്.

തന്റെ വീട്ടിലുള്ളവർക്കൊക്കെ വളരെയധികം ഇഷ്ടമായിരുന്നു സമ്പത്തിനെയെന്നും മൈഥിലി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരം പങ്കുവയ്ക്കുന്ന പുതിയ വിശേഷം തന്റെ ഗർഭാവസ്ഥ തന്നെയാണ്. ചിത്രങ്ങളൊക്കെ താരം പങ്കുവെച്ചിരുന്നു കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വളക്കാപ്പ് ചടങ്ങുകൾ നടന്നിരുന്നത്. ഇപ്പോൾ ചടങ്ങിന്റെ രസകരമായ ചില ചിത്രങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മേക്കപ്പ് ആർടിസ്റ്റ് ഉണ്ണിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ രസകരമായി മൈഥിലിയുടെ മുടിയിൽ പിടിച്ച് കളിക്കുന്ന സമ്പത്തിന്റെ ഹൃദ്യമായ ഒരു വീഡിയോ ഭാഗമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. എത്ര സ്നേഹമാണ് ഭാര്യയുടെയാൾക്ക് എന്നും ഇതേ സ്നേഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ, ഇങ്ങനെയാണ് ഈ ചിത്രം കണ്ട് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

ആർക്കും മനസ്സിനും കണ്ണിനും കുളിർമ തോന്നുന്ന ഒരു വീഡിയോ തന്നെയാണ് ഇത്. വളരെ സ്നേഹത്തോടെ ഏറെ കരുതലോടെ ഭാര്യയെ ചേർത്തുപിടിക്കുന്ന സമ്പത്ത് തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയണം. അതുകൊണ്ട് തന്നെ ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു. വളക്കാപ്പ് ചിത്രങ്ങൾ മൈഥിലി നേരത്തെ തന്നെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
Story Highlights: Heartwarming video of Sampath playing with Maithili’s hair..! Some beautiful moments in Valakap