Entertainment

വീണ്ടും വിസ്മയിപ്പിച്ച് സുരാജ്, ത്രില്ലർ ചിത്രം ഹെവന്റെ ട്രെയിലർ അമ്പരപ്പിക്കുന്നു (വീഡിയോ)

മലയാളി പ്രേക്ഷകർക്കിടയിൽ വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു നായകനാണ് ഇപ്പോൾ സുരാജ് വെഞ്ഞാറമൂട്.

ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരാജ് മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യം സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം പിന്നീട് മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത് കഥാപാത്രം റോളികളിലൂടെ ആയിരുന്നു.

തിരുവനന്തപുരം ശൈലിയിലുള്ള ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും വഴിവിട്ട് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അദ്ദേഹം പുതിയ ചുവടുവെപ്പ് തന്നെയായിരുന്നു നടത്തിയത്. പിന്നീടങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങൾ മുഴുവനും കഥാപാത്ര റോളുകൾ ആയിരുന്നു. ആക്ഷൻ ഹീറോ ബിജു ഒരു തുടക്കം മാത്രമായിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെയും ഗ്രേറ്റ് കിച്ചണിലൂടെയും ഒക്കെ തനിക്ക് ഹാസ്യത്തെക്കാൾ കൂടുതൽ വഴങ്ങുന്നത് കഥാപാത്ര റോളുകൾ ആണെന്ന് തെളിയിച്ചു തരികയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാർ പൃഥ്വിരാജിന് ഒപ്പം മികച്ച പ്രകടനം കാഴ്ചവെച്ച സുരാജ് വെഞ്ഞാറമൂട് എല്ലാവർക്കും ഒരു അത്ഭുതമായി മാറുകയായിരുന്നു. അടുത്ത കാലത്ത് റിലീസ് ആയ ജനഗണമന എന്ന ചിത്രത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു സുരാജ് കാഴ്ച വച്ചിരുന്നത്. ഇപ്പോഴിതാ സുരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ഹെവൻ റിലീസിന് എത്താൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. “പുതിയ നടന്മാരോക്കെ ഒന്നും മാറിനിന്നെ സുരാജേട്ടൻ കളത്തിൽ ഇറങ്ങിയിട്ടുണ്ട്” എന്ന് തുടങ്ങി വലിയ സ്വീകാര്യത ഉണർത്തുന്ന കമന്റുകൾ ആണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു സൂപ്പർ നടനിലേക്കുള്ള സുരാജിനെ യാത്രയാണ് ഇവിടെ ആരംഭിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പുതിയ ചിത്രത്തിലും വിസ്മയിപ്പിക്കുകയാണ് അദ്ദേഹം

Most Popular

To Top