ഹൃദയത്തിൽ പൃഥ്വിരാജ് പാടിയ ഗാനം ഹൃദയം കീഴടക്കുന്നുണ്ട്: പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ പുതിയ ഗാനം ഇതാ..!

വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഹൃദയം എന്ന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മികച്ച ഒരു പ്രതീക്ഷ തന്നെ ആണ് ആരാധകർക്ക്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രം ഒരു വ്യത്യസ്തമായ രീതിയിൽ ആയിരിക്കും എന്നാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.ചിത്രത്തിൽ പതിനഞ്ചോളം ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വിനീത് ശ്രീനിവാസൻ ഇതിനോടകം തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു.

ചിത്രത്തിലെ ദർശന എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. യുവ താരമായ പൃഥ്വിരാജ് സുകുമാരൻ ആലപിച്ച താതക തെയ്താരോ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയ തരംഗമായി ആയി കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നാല് ഗാനങ്ങളാണ് ഇതിനോടകം റിലീസ് ചെയ്തത്. മൂന്നെണ്ണം മലയാള ഗാനങ്ങളും ഒരെണ്ണം ഉണ്ണി മേനോൻ ആലപിച്ച ഒരു തമിഴ് ഗാനവും ആണ്. ആകെ മൊത്തം 15 ഓളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത് എന്ന് സൂചന ഇതിലെ ദർശന ഗാനമാണ് ഇപ്പോഴും ട്രെൻഡിങ്ങിൽ നിൽക്കുന്നത്.

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ അജു വർഗീസും വിജയരാഘവനും തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഭിനയിക്കുന്നത്. വലിയൊരു ഇടവേളയ്ക്കുശേഷം മേരിലൻഡ് സിനിമാസ് ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം നിർമിച്ച ഈ ചിത്രം ജനുവരി 21നാണ് ആഗോള റിലീസ് ആയിരിക്കുന്നത്.

Leave a Comment